Malayalam
മഞ്ജുവിന്റെ ഭരതനാട്യം കഴിഞ്ഞിട്ടായിരുന്നു എന്റെ പെർഫോമൻസ്, മഞ്ജുവിനെ കാണുമ്പൊൾ ശ്രദ്ധിച്ചത് പാദങ്ങൾ ആയിരുന്നു.. ഞാൻ പുറകിൽ നിന്നും കർട്ടണിൽ നിന്ന് നോക്കുമ്പോൾ അസാധാരണമായ ചടുലതയോടെ നൃത്തം അവതരിപ്പിക്കുകയാണ് മഞ്ജു; വീണ ജോർജ് പറയുന്നു
മഞ്ജുവിന്റെ ഭരതനാട്യം കഴിഞ്ഞിട്ടായിരുന്നു എന്റെ പെർഫോമൻസ്, മഞ്ജുവിനെ കാണുമ്പൊൾ ശ്രദ്ധിച്ചത് പാദങ്ങൾ ആയിരുന്നു.. ഞാൻ പുറകിൽ നിന്നും കർട്ടണിൽ നിന്ന് നോക്കുമ്പോൾ അസാധാരണമായ ചടുലതയോടെ നൃത്തം അവതരിപ്പിക്കുകയാണ് മഞ്ജു; വീണ ജോർജ് പറയുന്നു
പഠനം, കല, മാധ്യമ പ്രവർത്തനം, രാഷ്ട്രീയം എവിടെയും തന്റെ കഴിവ് തെളിയിച്ച പ്രതിഭയാണ് മന്ത്രി വീണ ജോർജ്. വേദിയിൽ ഭാരത നാട്യം അവതരിപ്പിച്ച മഞ്ജുവിന്റെ ചടുല നൃത്ത ചുവടുകളെ കുറിച്ച് തുറന്ന് പറയുന്ന വീണയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഒപ്പം തന്റെ കലാ പ്രവർത്തങ്ങളെ കുറിച്ചുമെല്ലാം വീണ സംസാരിക്കുന്നുണ്ട്.
വീണ ജോർജിന്റെ വാക്കുകളിലേക്ക്
സ്ക്കൂളിൽ പഠിക്കുന്ന സമയത്ത് നമ്മൾ കുമ്ബഴ വടക്കുപുറത്തായിരുന്നു താമസം. അവിടെ എല്ലാവരും ഒരുമിച്ചുള്ള ഒരു ക്രിസ്തുമസ് ആഘോഷമായിരുന്നു. എല്ലാവരും ഒരുമിച്ചുള്ള ഒരു ക്രിസ്തുമസ് റാലിയും ഒക്കെ ഉണ്ടായിരുന്നു അന്നൊക്കെ. സജീവമായിരുന്നു പരിപാടികളിൽ ഒക്കെയും അതിന്റെ എല്ലാ പ്രവർത്തങ്ങങ്ങളിലും ഞാൻ പങ്കെടുക്കുമായിരുന്നു. വീണ പഴയ കാലത്തേക്ക് പോകുന്നു.
കലാതിലകം, ആയിരുന്നു, മോണോആക്റ്റ് പ്രസംഗ മത്സരങ്ങളിൽ ഒക്കെയും പങ്കെടുത്ത ഒരു സർവ്വകലാവല്ലഭയായിരുന്നു എന്ന് അവതാരകർ പറയുമ്പോൾ, അതൊക്കെ എനിക്ക് വലിയ ഇഷ്ടമായിരുന്നു എന്നാണ് വീണ പറയുന്നത്. വീട്ടിൽ അങ്ങനെ ഒരു നിര്ബന്ധവും ഇല്ലായിരുന്നു. നൃത്തത്തോട് വലിയ ഇഷ്ടം ഉണ്ടായിരുന്നു. ഇപ്പോഴും അതും ഉണ്ട്. ഒരു പാട്ട് കേൾക്കുമ്പോൾ അതിന്റെ നൃത്ത രൂപം ആയിരുന്നു മനസ്സിൽ ആദ്യം എത്തുക എന്നും വീണ പറയുന്നു.
നൃത്തം ക്‌ളാസിക്കൽ ആയി പഠിച്ചിട്ടുണ്ട്. പത്താം ക്‌ളാസ് വരെയേ പഠിക്കാൻ കഴിഞ്ഞൊള്ളൂ. അതുപോലെ അതിന്റെ ഭാഗമായിട്ടായിരുന്നു മോണോ ആക്റ്റ്. സ്‌കൂളിലെ എല്ലാ പരിപാടിയ്ക്കും ചേരുമായിരുന്നു. അന്നത്തെ സൗഹൃദവും അങ്ങനെ ഉള്ളതായിരുന്നു. എല്ലാത്തിനും പേര് കൊടുക്കും കയറും. സ്റ്റേജ് പെർഫോമൻസ് നമുക്ക് അത്മവിശ്വാസം കൂടി കൂട്ടുന്നത് ആണല്ലോ. ഗവണ്മെന്റ് വുമൻസ് കോളേജിൽ ആണ് പഠിച്ചത്. അവിടെ വന്നപ്പോഴും എല്ലാം മത്സരിക്കുമായിരുന്നു.
സുന്ദരമായ ഓർമ്മകൾ ആണ് അതെല്ലാം എന്നും വീണ പറയുമ്പോൾ മഞ്ജു വാര്യർക്കൊപ്പം വാർത്തകളിൽ ഇടം പിടിച്ചിരുന്നില്ലേ എന്നും അവതാരകർ ചോദിക്കുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി നേരിട്ടെത്തി അഭിനന്ദിച്ച അവസരം ഉണ്ടായിട്ടില്ലേ എന്നും അവതാരകർ ചോദിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മഞ്ജുവിനെ കണ്ടപ്പോൾ ഞാൻ ഓർമ്മകൾ പങ്കിട്ടിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മിനിസ്റ്റർ വീണ സംസാരിച്ചു തുടങ്ങുന്നത്.
ഞാൻ ആദ്യം മഞ്ജുവിനെ കാണുമ്പൊൾ ശ്രദ്ധിച്ചത് പാദങ്ങൾ ആയിരുന്നു. അന്ന് മഞ്ജു കലാതിലകം ആയി. മഞ്ജു ഏഴിലും ഞാൻ പത്തിലും ആയിരുന്നു പഠിക്കുന്നത്. ആപ്പോ ഈ ഒന്നാം സ്ഥാനം കിട്ടിയ ആളുകളുടെയെല്ലാം നൃത്തം അവസാന ദിവസം സ്റ്റേജിൽ അവതരിപ്പിക്കും. അന്ന് മുഖ്യമന്ത്രി സഖാവ് ഇ കെ നായനാർ ആയിരുന്നു. മഞ്ജുവിന്റെ ഭരതനാട്യം കഴിഞ്ഞിട്ടായിരുന്നു എന്റെ പെർഫോമൻസ്. ഞാൻ പുറകിൽ നിന്നും കർട്ടണിൽ നിന്നും നോക്കുമ്പോൾ അസാധാരണമായ ചടുലതയോടെ പെര്ഫെക്റ്റോടെ നൃത്തം അവതരിപ്പിക്കുകയാണ് മഞ്ജു. -വീണ വാചാലയായി