Connect with us

അത്യാഡമ്പരത്തില്‍ കത്രീന കൈഫും നടന്‍ വിക്കി കൗശലും വിവാഹിതരായി; തലേദിവസം താരജോഡികള്‍ മുറിച്ചത് 4.5 ലക്ഷം രൂപ വരുന്ന കൂറ്റന്‍ കേക്ക്, വിവാഹത്തിന്റെ വീഡിയോ സംപ്രേഷണാവകാശം ആമസോണ്‍ പ്രൈം വാങ്ങിയത് 80 കോടി രൂപയ്ക്ക്

Malayalam

ബോളിവുഡ് താര സുന്ദരി കത്രീന കൈഫും നടന്‍ വിക്കി കൗശലും വിവാഹിതരായി. രാജസ്ഥാന്‍ സവായ് മധോപൂരിലുള്ള ഫോര്‍ട്ട് ബര്‍വാന സിക്‌സ് സെന്‍സസ് റിസോര്‍ട്ടിലാണ് പഞ്ചാബി രീതിയിലുള്ള അത്യാഡംബര പൂര്‍ണമായ വിവാഹ ആഘോഷങ്ങള്‍ നടന്നത്.

മൂന്ന് ദിവസം നീണ്ട വിവാഹചടങ്ങുകള്‍ ചൊവ്വാഴ്ചയാണ് ജയ്പൂരില്‍ ആരംഭിച്ചത്. വിവാഹത്തെ സംബന്ധിച്ച വിവരങ്ങള്‍ വളരെ രഹസ്യമായാണ് താരജോഡി കൈകാര്യം ചെയ്തത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ വളരെചുരുക്കം അതിഥികളാണ് വിവാഹചടങ്ങുകളില്‍ പങ്കെടുത്തത്. കല്യാണത്തിന് തലേദിവസത്തെ സംഗീത് ചടങ്ങുകള്‍ക്ക് താരജോഡികള്‍ മുറിച്ചത് 4.5 ലക്ഷം രൂപയോളം വില വരുന്ന ബെറികളാല്‍ അലങ്കരിച്ച അഞ്ച് നില കൂറ്റന്‍ കേക്കാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വിവാഹത്തിന്റെ വീഡിയോ സംപ്രേഷണാവകാശം ആമസോണ്‍ പ്രൈം 80 കോടി രൂപയ്ക്ക് വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ വിവാഹത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വ്യാപകമായി പുറത്തുവിട്ടിട്ടില്ല.

More in Malayalam

Trending

Recent

To Top