ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കരീന കപൂര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്തറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
ഗര്‍ഭകാലത്തെ തന്റെ ഇഷ്ടഭക്ഷണം ഇതായിരുന്നു എന്നാണ് വീഡിയോയെ കുറിച്ച് കരീന പറയുന്നത്. സാധാരണഗതിയില്‍ ഗര്‍ഭിണികള്‍ അധികം കഴിക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്ന പിസയാണ് കരീന തന്റെ ഗര്‍ഭകാലത്തെ ഇഷ്ടഭക്ഷണമായി തിരഞ്ഞെടുത്തിരിക്കുന്നത്.
സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വലിയൊരു പിസ മുറിച്ച് അതിന്റെ രണ്ട് സ്ലൈസുകള്‍ ഒരുമിച്ച് വച്ച് സാന്ഡ്വിച്ച് പോലെ കഴിക്കുന്ന കരീനയെ കാണാം. ഇഷ്ടഭക്ഷണം മുന്നിലെത്തിയതിന്റെ ആഹ്ലാദവും കരീനയില്‍ കാണാം.
ഒന്നിന് പിന്നാലെ ഒന്നായി കഴിച്ചുതീര്‍ക്കുന്ന അത്രയും പ്രിയമായിരുന്നു ഗര്‍ഭകാലത്ത് തനിക്ക് പിസയോടെന്നും ഇത് കണ്ട് സുഹൃത്തുക്കള്‍ വിശ്വാസം വരാതെ നോക്കിയിരിക്കുമായിരുന്നുവെന്നുമാണ് കരീന വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് കരീനയുടെ രസകരമായ വീഡിയോയ്ക്ക് പ്രതികരണമറിയിച്ചിരിക്കുന്നത്.
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....