Connect with us

കന്നട സംവിധായകന്‍ പ്രദീപ് രാജ് കോവിഡ് ബാധിച്ച് മരിച്ചു

Malayalam

കന്നട സംവിധായകന്‍ പ്രദീപ് രാജ് കോവിഡ് ബാധിച്ച് മരിച്ചു

കന്നട സംവിധായകന്‍ പ്രദീപ് രാജ് കോവിഡ് ബാധിച്ച് മരിച്ചു

പ്രശസ്ത കന്നട സംവിധായകന്‍ പ്രദീപ് രാജ് കോവിഡ് ബാധിച്ച് മരിച്ചു. 46 വയസായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രദീപ് രാജിനെ കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് രാവിലെയോടെ നില ഗുരുതരമാകുകയും അന്ത്യം സംഭവിക്കുകയും ആയിരുന്നു. അതേസമയം അദ്ദേഹത്തിന് പ്രമേഹവും കരള്‍ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു.

പ്രദീപ് രാജിന്റെ ആദ്യ ചിത്രം കന്നഡ സൂപ്പര്‍ താരം യാഷും ഓവിയയും മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച കിരാതകയായിരുന്നു.

തുടര്‍ന്ന് കിച്ച സുദീപ് പ്രധാനവേഷത്തിലെത്തിയ കിച്ചു, മിസ്റ്റര്‍ 420, രജനികാന്താ, അഞ്ജഡ ?ഗണ്ടു, ബാം?ഗ്ലൂര്‍ 560 023 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കിരാതകാ 2 എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രദീപ്.

More in Malayalam

Trending

Recent

To Top