Malayalam
കാഞ്ചന 3 താരം അലക്സാന്‍ഡ്ര ജാവിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
കാഞ്ചന 3 താരം അലക്സാന്‍ഡ്ര ജാവിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
Published on
റഷ്യന്‍ നടി അലക്സാന്‍ഡ്ര ജാവി(23)യെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി. ഗോവയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാഘവ ലോറന്‍സ് ചിത്രമായ കാഞ്ചന 3ല്‍ അലക്സാന്‍ഡ്ര അഭിനയിച്ചിരുന്നു. ഈ സിനിമയിലെ അഭിനയത്തോടെയാണ് നടി ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാവുന്നത്.
അതേസമയം അടുത്തിടെ താരത്തിന്റെ പ്രണയബന്ധം തകര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് അലക്സാന്‍ഡ്ര വിഷാദത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
റഷ്യന്‍ സ്വദേശിയായ അലക്സാന്‍ഡ്ര കുറച്ച് കാലങ്ങളായി ഗോവയിലാണ് താമസം. ഇതിനിടയില്‍ സിനിമയില്‍ അവസരം തേടിയിരുന്നു. 2019 ല്‍ ചെന്നൈ സ്വദേശിയായ ഒരു ഫോട്ടോഗ്രാഫര്‍ക്കെതിരെ ലൈംഗിക പീഡനപരാതിയും നല്കിയിരുന്നതും വാര്‍ത്തയായിരുന്നു.
Continue Reading
You may also like...
