ലൂസിഫര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ ചിത്രം കൂടിയാണ് ഇത്. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
ചിത്ത്രതിന്റേതായി പുറത്തെത്തിയ ചിത്രങ്ങളെല്ലാം തന്നെ വൈറലായി മാറിയിരുന്നു. നടി കനിഹയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ കനിഹ പങ്കുവച്ച ഫോട്ടോയാണ് ശ്രദ്ധനേടുന്നത്.
പൃഥ്വിരാജിനും തമിഴ് നടന് ജയംരവിക്കും ഒപ്പമുള്ള ചിത്രമാണ് കനിഹ ഷെയര്‍ ചെയ്തിരിക്കുന്നത്. ”ഇത് എന്തായാലും പോസ്റ്റ് ചെയ്യേണ്ടതാണ് കാരണം ഈ ക്ലിക്ക് വളരെ സ്പെഷ്യലാണ്, രണ്ടു വശത്തും രണ്ടു മികച്ച അഭിനേതാക്കള്‍”, എന്നാണ് കനിഹ കുറിച്ചത്.
ഇതിനു പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ജയം രവിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടോ.., സിനിമയ്ക്കായി കാത്തിരിക്കുകയാണ് എന്നു തുടങ്ങി നിരവധി കമന്റുകളാണ് എത്തുന്നത്.
മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന് ഷാഹിര്‍ തുടങ്ങിയ വമ്പന്‍ താരനിരയുമായാണ് ബ്രോ ഡാഡി എത്തുക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞിരുന്നു. ശ്രീജിത്ത് എനും ബിബിന്‍ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...