ബോളിവുഡ് താരം കങ്കണ റണാവത്ത് നിര്‍മാതാവാകുന്നു എന്ന വാര്‍ത്ത കുറച്ച് നാളുകള്‍ക്ക് മുമ്പാണ് പുറത്ത് വന്നത്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിലെ നായകനാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
കങ്കണ റണാവത്തിന്റെ മണികര്‍ണിക ഫിലിംസ് നിര്‍മിക്കുന്ന ആദ്യ ചിത്രത്തില്‍ കങ്കണയുടെ നായകനായെത്തുന്നത് പ്രശസ്ത നടന് നവാസുദ്ദീന്‍ സിദ്ധിഖിയാണ്. ‘ടികു വെഡ്സ് ഷേരു’ എന്നാണ് ചിത്രത്തിന്റെ പേര്.
മണികര്‍ണിക ഫിലിംസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വിവരം പങ്കുവെച്ചത്. അവസാനം ഞങ്ങള്‍ സിംഹത്തെ കണ്ടെത്തിയെന്നാണ് ട്വിറ്ററില്‍ പറയുന്നത്. നവാസുദ്ദീന്‍ സിദ്ധിഖിയെ ഈ തലമുറയുടെ താരം എന്നും വിശേഷിപ്പിച്ചിരിക്കുന്നു.
സായ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്‍ഡിക് കോമഡിയാണ് ‘ടികു വെഡ്സ് ഷേരു’. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും എന്നാണ് ലഭ്യമായ വിവരം. ഇതാദ്യമായാണ് കങ്കണ റണാവത്തും നവാസുദ്ദീനും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....