News
ചരിത്രത്തില്‍ ഇത് രണ്ടാം തവണ, പാം ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കി ജൂലിയ ഡുകോര്‍നോ
ചരിത്രത്തില്‍ ഇത് രണ്ടാം തവണ, പാം ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കി ജൂലിയ ഡുകോര്‍നോ
കാന്‍ ചലച്ചിത്രമേളയില്‍ പാം ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കി ഫ്രഞ്ച് സംവിധായിക ജൂലിയ ഡുകോര്‍നോ. ടിറ്റാനെ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. കാനിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു വനിതക്ക് പാം ഡി ഓര്‍ പുരസ്‌കാരം ലഭിക്കുന്നത്.
1993 ല്‍ ദി പിയാനോ എന്ന ചിത്രത്തിലൂടെ ജെയ്ന്‍ ക്യാംപെയ്‌നാണ് ഈ പുരസ്‌കാരം നേടിയ ആദ്യ വനിത. പിന്നീട് ഇപ്പോള്‍ ജൂലിയ ഡുകോര്‍നോയും അര്‍ഹയായി.
2021 കാനിലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം ഇറാനില്‍ നിന്നും ഫിന്‍ലന്റില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചു. അഷ്ഗര്‍ ഫര്‍ഹാദിയുടെ എ ഹീറോ ജൂഹോ കുവോസ്മാനേന്റെ കംപാര്‍ട്ട്‌മെന്റ് 6 എന്നീ ചിത്രങ്ങളാണ് ഗ്രാന്‍ഡ് പ്രിക്‌സ് നേടിയത്.
ഫ്രഞ്ച് ചിത്രമായ അനറ്റേയിലൂടെ ലിയോ കാരക്‌സ് മികച്ച സംവിധായകനായി. വേഴ്സ്റ്റ് പേഴ്‌സണ്‍ ഇന്‍ ദ വേള്‍ഡ് എന്ന നോര്‍വീജിയന്‍ ചിത്രത്തിലൂടെ റെനറ്റ് റീന്‍സ്വ് മികച്ച നടിയും ആസ്‌ട്രേലിയന്‍ ചിത്രമായ നിട്രാമിലൂടെ കലേബ് ലാന്‍ഡ്രി ജോണ്‍സ് മികച്ച നടനുമായി.
ജപ്പാന്‍ ചിത്രമായ ഡ്രൈവ് മൈ കാറിന് തിരക്കഥയൊരുക്കിയ ഹമാഗുചി റൂസുകേയും തമകാസ് ഒയുമാണ് മികച്ച തിരക്കഥാകൃത്തുക്കള്‍.
