‘വീട്ടില്‍ തിരിച്ചെത്തിയ പോലെ തോന്നി. ഇവരുടെ കൂട്ടുകെട്ടിന്റെ വലിയ ആരാധകനാണ് ഞാന്‍, ഈ സിനിമയും നിങ്ങളെയാരേയും നിരാശപ്പെടുത്തില്ല’; ചിത്രങ്ങളുമായി കാളിദാസ് ജയറാം

ജയറാമിനെയും മീര ജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിലെത്തി കാളിദാസ് ജയറാം. അച്ഛന് ജയറാം, സത്യന് അന്തിക്കാട്, അനൂപ് സത്യന് എന്നിവര്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചാണ് കാളിദാസ് ഈ വിവരം അറിയിച്ചിരിക്കുന്നത്.
തന്റെ ആദ്യ സിനിമയായ കൊച്ചു കൊച്ചു സന്തോഷങ്ങളിലേക്ക് തിരിച്ചു പോയി എന്നാണ് കാളിദാസ് ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുന്നത്. സത്യന് അന്തിക്കാട് ഒരുക്കിയ ചിത്രത്തില്‍ ജയറാമിന്റെ മകനായി ബാലതാരമായാണ് കാളിദാസ് സിനിമയില്‍ എത്തിയത്.
‘കൊച്ചു കൊച്ചു സന്തോഷങ്ങളുടെ സമയത്തിലേക്ക് തിരിച്ചു പോയ പോലെ തോന്നുന്നു. മാസ്റ്റര്‍ ഫിലിംമേക്കറായ ഇദ്ദേഹം വര്‍ക്ക് ചെയ്യുന്നത് കാണാന്‍ എപ്പോഴും സന്തോഷമാണ്. അതും എന്റെ ഏറ്റവും പ്രിയപ്പെട്ട നടന് മിസ്റ്റര്‍ ജയറാമിനൊപ്പം.’
‘വീട്ടില്‍ തിരിച്ചെത്തിയ പോലെ തോന്നി. ഇവരുടെ കൂട്ടുകെട്ടിന്റെ വലിയ ആരാധകനാണ് ഞാന്‍. ഈ സിനിമയും നിങ്ങളെയാരേയും നിരാശപ്പെടുത്തില്ല എന്ന് ഉറപ്പാണ്. ഇത് തിയേറ്ററില്‍ കാണുന്നതിനായി കാത്തിരിക്കുന്നു’ എന്നാണ് കാളിദാസ് കുറിച്ചിരിക്കുന്നത്.
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....