Malayalam
‘ഡയറക്ടര്‍ സാറേ ഒരു ചാന്‍സ് തരാവോ?’…, ലൈവിലെത്തിയ അഹാന കൃഷ്ണയോട് ചോദ്യങ്ങളുമായി കാളി ദാസ് ജയറാം
‘ഡയറക്ടര്‍ സാറേ ഒരു ചാന്‍സ് തരാവോ?’…, ലൈവിലെത്തിയ അഹാന കൃഷ്ണയോട് ചോദ്യങ്ങളുമായി കാളി ദാസ് ജയറാം
മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് അഹാന കൃഷ്ണ കുമാര്‍. കഴിഞ്ഞ ദിവസമാണ് തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അഹാന സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തത്. ഇതിനു പിന്നാലെ താരം ഇന്‍സ്റ്റഗ്രാം ലൈവിലുമെത്തി. അഹാനയുടെ ലൈവിനിടെ നടന് കാളിദാസ് ജയറാം ചോദിച്ച ചോദ്യവും അതിന് അഹാന നല്കിയ ഉത്തരവുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
”ഡയറക്ടര്‍ സാറേ ഒരു ചാന്‍സ് തരാവോ?” എന്നായിരുന്നു അഹാനയോട് കാളിദാസ് ചോദിച്ചത്. ”നിങ്ങളും ഒരു വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ സ്റ്റുഡന്റ്, ഞാനും അതെ. നിങ്ങള്‍ സിനിമ ചെയ്യുമ്പോള്‍ എനിക്ക് ചാന്‍സു തരിക, ഞാന്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്കും ചാന്‍സ് തരാം.
പോരേ ഇഡിയറ്റ്?,” എന്നാണ് കാളിദാസിന് തമാശരൂപേണ അഹാന നല്കിയ മറുപടി. ‘തോന്നല്‍’ എന്നാണ് അഹാനയുടെ ആദ്യചിത്രത്തിന്റെ പേര്. സംഗീതം ഗോവിന്ദ് വസന്തയും ഛായാഗ്രഹണം നിമിഷ് രവിയും നിര്‍വ്വഹിക്കുന്നു.
”ആറുമാസം മുന്‍പാണ് ഇങ്ങനെയൊരു ആശയം എന്റെ മനസ്സില്‍ തോന്നിയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞങ്ങള്‍? അതിന് സ്നേഹവും കരുതലും പോഷണവും നല്കി അത് ജീവന് പ്രാപിക്കുന്നത് നോക്കിനിന്നു. ഇതിനെ എന്റെ ആദ്യത്തെ കുഞ്ഞെന്നു തന്നെ വിശേഷിപ്പിക്കാം. ഞാന്‍ സ്നേഹിക്കുന്ന? ഒരുകൂട്ടം ആളുകള്‍ ഇതിനായി ഒത്തുചേര്‍ന്നു. ഒക്ടോബര്‍ 30ന് ‘തോന്നല്‍’ നിങ്ങളിലേക്ക് എത്തും,” അഹാന കുറിച്ചു.
