Connect with us

സായി കുമാർ ആദ്യ ഭാര്യയെയും മകളെയും ഉപേക്ഷിച്ചപ്പോൾ ഒപ്പം നിന്നത് ഈ നടി, തന്റെ അഭിനയ അരങ്ങേറ്റത്തെത്തിന് കൂടുതൽ കരുത്ത് നൽകിയത് ഇവരാണെന്ന് വൈഷ്ണവി; അമ്പരന്ന് സിനിമ ലോകം

Malayalam

സായി കുമാർ ആദ്യ ഭാര്യയെയും മകളെയും ഉപേക്ഷിച്ചപ്പോൾ ഒപ്പം നിന്നത് ഈ നടി, തന്റെ അഭിനയ അരങ്ങേറ്റത്തെത്തിന് കൂടുതൽ കരുത്ത് നൽകിയത് ഇവരാണെന്ന് വൈഷ്ണവി; അമ്പരന്ന് സിനിമ ലോകം

സായി കുമാർ ആദ്യ ഭാര്യയെയും മകളെയും ഉപേക്ഷിച്ചപ്പോൾ ഒപ്പം നിന്നത് ഈ നടി, തന്റെ അഭിനയ അരങ്ങേറ്റത്തെത്തിന് കൂടുതൽ കരുത്ത് നൽകിയത് ഇവരാണെന്ന് വൈഷ്ണവി; അമ്പരന്ന് സിനിമ ലോകം

മലയാള സിനിമയിൽ വളരെപെട്ടെന്നാണ് സായികുമാർ തന്റേതായ സ്ഥാനം നേടിയെടുത്തത്. ഹാസ്യകഥാപാത്രമായും,സഹനടനായും,നടനായും,വില്ലനായും താരം മലയാള സിനിമയിൽ നിറഞ്ഞു നിന്നു. മലയാള സിനിമകളിൽ ഹാസ്യതാരമായി തുടങ്ങിയ അദ്ദേഹം പിന്നീട് ഗൗരവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രസിദ്ധനായി. നിരവധി വില്ലൻ കഥാപാത്രങ്ങൾക്കും ജീവൻ നൽകി.

1986 ൽ ആയിരുന്നു അഭിനേത്രിയും ഗായികയുമായ പ്രസന്ന കുമാരിയെ സായികുമാർ വിവാഹം കഴിച്ചത്. ഈ ദാമ്പത്യ ബന്ധത്തിലെ മകളാണ് വൈഷ്‌ണവി സായികുമാർ. താരം അടുത്തിടെയാണ് അച്ഛന്റെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയത്, സീ കേരളത്തിൽ വിജകരമായി പ്രദർശനം തുടരുന്ന കൈയെത്തും ദൂരത്ത് എന്ന സീരിയലിൽ കനക ദുർഗ്ഗാ എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് വൈഷ്ണവിയാണ്.

സായ്‌കുമാറും പ്രസന്ന കുമാരിയും തമ്മിലുള്ള വിവാഹ ബന്ധം പക്ഷെ 2007 ൽ അവസാനിപ്പിച്ചിരുന്നു. തുടർന്ന് 2009ൽ ആയിരുന്നു മലയാളികളുടെ പ്രിയ നടി ബിന്ദു പണിക്കാരെ താരം വിവാഹം കഴിച്ചത്. 1997 ലാണ് സംവിധായകന്‍ ബിജു നായര്‍ ബിന്ദു പണിക്കരെ വിവാഹം കഴിച്ചത്. 2003 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ബിജു നായര്‍ മരിച്ചു. ബിന്ദുവിനും ബിജുവിനും അരുന്ധതി പണിക്കര്‍ (കല്യാണി) എന്നു പേരുള്ള ഒരു മകളുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താര കുടുംബത്തിലെ ചില വിശേഷങ്ങളാണ്.

സായി കുമാർ ആദ്യ ഭാര്യയെയും മകളെയും ഉപേക്ഷിച്ചപ്പോൾ ഒപ്പം നിന്നത് ചെറിയമ്മ വിജയകുമാരിയാണെന്ന് വൈഷ്‌ണവി മുമ്പ് പറഞ്ഞിരുന്നു. തന്റെ അഭിനയ അരങ്ങേറ്റത്തെത്തിന് കൂടുതൽ കരുത്ത് നൽകിയതും ചെറിയമ്മ വിജയകുമാരിയാണെന്ന് വൈഷ്ണവി പറയുന്നു. കഴിഞ്ഞ ദിവസം എന്റെ കുഞ്ഞമ്മയും ഞാനും എന്ന ക്യാപ്‌ഷനോടെ വൈഷ്ണവി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം വൈറലായിരുന്നു. വിജയകുമാരിയും നടി സീമ ജി നായരും വഴി അവിചാരിതമായാണ് കയ്യെത്തും ദൂരത്തിൽ വൈഷ്‌ണവിക്ക് അവസരം ലഭിച്ചത്.

ഭർത്താവ് സുജിത് കുമാറിനൊപ്പം ദുബായിലായിരുന്നു വൈഷ്‌ണവി. അവധിക്കു വന്ന്, ലോക്ക് ഡൗൺ കാലത്ത് നാട്ടിൽ കുടുങ്ങിപോവുകയും അങ്ങനെ അപ്രതീക്ഷിതമായിട്ടാണ് പരമ്പരയിലേക്ക് എത്തിയതും. ഭർത്താവും കുടുംബവും പൂർണ്ണ പിന്തുണയാണ് നൽകിയത്. അദ്ദേഹത്തിന്റെ പിന്തുണയും പ്രോത്സാഹനവുമാണ് ജീവിതത്തില്‍ ഇങ്ങനെ ഒരു വഴിത്തിരിവിന് കാരണമായതെന്ന് വൈഷ്ണവി പറയുന്നു.

മകൾ വൈഷ്ണവിയുടെ വിവാഹം തന്നെ അറിയിച്ചിരുന്നില്ലെന്നും സ്വന്തം മകളുടെ വിവാഹത്തിന് പങ്കെടുക്കാഞ്ഞതിന് തന്നെ നിരവധി പേർ വിമർശിച്ചിരുന്നതായി സായികുമാർ മുമ്പ് നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. താൻ ഏറെ കാലം അധ്വാനിച്ചതൊക്കെ തന്റെ ഭാര്യക്കും മോൾക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛൻറെ കടമയല്ലേ. സന്തോഷത്തോടെ എനിക്കുള്ളതെല്ലാം ഞാൻ അവർക്ക് നൽകിയിരുന്നു. പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ തന്റെ മകളും തന്നെ മനസിലാക്കാതെ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്തുകയും ചെയ്തു. അത് തന്നെ ഒരുപാട് വിഷമത്തിലാക്കിയെന്നും, താൻ അത് തിരുത്താൻ പോയില്ലെന്നും, അങ്ങനെ പതുക്കെ പതുക്കെ ഞങ്ങൾ അകലുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

രണ്ടാം ഭാര്യ ബിന്ദു പണിക്കര്‍ക്കെതിരെ സായ്കുമാറിന്റെ ആദ്യ ഭാര്യ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. ബിന്ദു പണിക്കര്‍ തന്റെ ജീവിതം തകര്‍ത്തു എന്നായിരുന്നു പ്രസന്ന അന്ന് ആരോപിച്ചത്. എന്നാല്‍ ഈ ആരോപണത്തെ ബിന്ദുവും സായ്കുമാറും നിഷേധിച്ചിരുന്നു. ബിന്ദുവിനൊപ്പമുള്ള ജീവിതത്തെ കുറിച്ച്‌ സായ്കുമാര്‍ പഴയൊരു അഭിമുഖത്തില്‍ വാചാലനായിട്ടുണ്ട്. തനിക്ക് എല്ലാം ബിന്ദുവാണെന്നായിരുന്നു സായ്കുമാര്‍ പറഞ്ഞത്. ബിന്ദുവിന്റെ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ പേര് ഞാനുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വന്നു. ഏറ്റവും ഒടുവിലാണ് ബിന്ദുവിന്റെ പേര് വന്നത്. സത്യത്തില്‍ എനിക്കന്ന് ബിന്ദുവുമായി അത്ര അടുപ്പം പോലും ഇല്ല. ഇപ്പോള്‍ ജീവിതത്തില്‍ തനിക്കെല്ലാം ബിന്ദുവാണെന്നും സായ്കുമാര്‍ പറയുന്നു. ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലെ മകൾ അരുന്ധതി ഇവരോടൊപ്പമാണ് ഉള്ളത്.

More in Malayalam

Trending

Recent

To Top