Malayalam
എന്നെയും ഒരു കുഞ്ഞിനെ പോലെയായിരുന്നു സ്‌നേഹിച്ചിരുന്നത്, ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഒരു ഉരുള ചോറ് എനിക്ക് തന്നതിനു ശേഷം മാത്രമേ അദ്ദേഹം കഴിക്കാറുള്ളായിരുന്നു; മരണ ശേഷം പുറത്ത് വന്ന ചില വാര്‍ത്തകള്‍ കേട്ടാല്‍ അദ്ദേഹത്തിന്റെ ആത്മാവ് പോലും പൊറുക്കില്ല, വീണ്ടും വൈറലായി നിമ്മിയുടെ വാക്കുകള്‍
എന്നെയും ഒരു കുഞ്ഞിനെ പോലെയായിരുന്നു സ്‌നേഹിച്ചിരുന്നത്, ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഒരു ഉരുള ചോറ് എനിക്ക് തന്നതിനു ശേഷം മാത്രമേ അദ്ദേഹം കഴിക്കാറുള്ളായിരുന്നു; മരണ ശേഷം പുറത്ത് വന്ന ചില വാര്‍ത്തകള്‍ കേട്ടാല്‍ അദ്ദേഹത്തിന്റെ ആത്മാവ് പോലും പൊറുക്കില്ല, വീണ്ടും വൈറലായി നിമ്മിയുടെ വാക്കുകള്‍
മലയാളി പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട നടനാണ് കലാഭവന്‍ മണി. അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു പോയിട്ട് വര്‍ഷങ്ങളായി എങ്കിലും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കലാഭവന്‍ മണി. പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്താണ് മണി താരമായത്. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവ് ആണ്. സിനിമയില്‍ ഓള്‍റൗണ്ടറായിരുന്ന കലാഭവന്‍ മണി ഓട്ടോക്കാരനായി ആണ് ജീവിതം ആരംഭിച്ചത്.
ഹാസ്യനടനായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് ഗൗരവുളള സ്വഭാവവേഷങ്ങളിലൂടെയും, വ്യത്യസ്തതനിറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളിലൂടെയും മണി മലയാളം, തമിഴ് സിനിമാപ്രേക്ഷകര്‍ക്കു പ്രിയങ്കരനായി. മലയാള സിനിമയ്ക്കു അനവധി പ്രതിഭകളെ സംഭാവനചെയ്ത കലാഭവന്‍ എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനോടൊപ്പമുളള മണി ദക്ഷിണേന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും അറിയപ്പെടുന്ന വ്യക്തികളിലൊരാളായിരുന്നു. ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തില്‍ നിന്നുമാണ് കലാഭവന്‍ മണി സിനിമയിലെത്തുന്നത്. താരം തന്നെ താന്‍ കടന്നു വന്ന വഴികളെ കുറിച്ച് പല വേദികളിലും പറഞ്ഞിട്ടുണ്ട്.
താരത്തിന്റെ മരണശേഷം നിരവധി വാര്‍ത്തകളാണ് പുറത്തു വന്നിരുന്നത്. ഇതിനു പിന്നാലെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കലാഭവന്‍ മണിയുടെ ഭാര്യ മുമ്പ് പറഞ്ഞ് വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ മരണത്തിനു പിന്നിലുള്ള ദുരൂഹതകളെല്ലാം നീങ്ങണം. എല്ലാവര്‍ക്കും നല്ലത് മാത്രം വരണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം. ആര്‍ക്ക് എന്ത് സഹായം ചെയ്താലും അത് ഞങ്ങളോട് പറയാറുണ്ട്. അദ്ദേഹം എന്ത് തന്നെ ചെയ്താലും അത് തന്നെയാണ് എന്റെയും ശരി. മറ്റുള്ളവരെ അകമഴിഞ്ഞ് സഹായിക്കുമ്പോള്‍ ഒരിക്കലും ഞാന്‍ അരുതെന്ന് പറഞ്ഞിട്ടില്ല.
കാരണം ഞാനും ഒരുപാട് കഷ്ടപ്പാടില്‍ നിന്നും പാവപ്പെട്ട കുടുംബത്തില്‍ നിന്നുമാണ് വന്നത്. മറ്റുള്ളവരെ സഹായിക്കുമ്പോഴായിരുന്നു അദ്ദേഹം ഒരു സന്തോഷവാനായിരുന്നത്. അത് കാണാനായിരുന്നു ഞങ്ങള്‍ക്കും ഇഷ്ടം. എന്നെയും ഒരു കുഞ്ഞിനെ പോലെയായിരുന്നു സ്‌നേഹിച്ചിരുന്നത്. ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഒരു ഉരുള ചോറ് എനിക്ക് തന്നതിനു ശേഷം മാത്രമേ അദ്ദേഹം കഴിക്കാറുള്ളായിരുന്നു. ഞങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അത് വലിയൊരു തകര്‍ച്ചയായിരുന്നുവെന്നുമെല്ലാം അദ്ദേഹത്തിന്റെ മരണശേഷം വാര്‍ത്തകള്‍ വന്നിരുന്നു. അത് ഏറെ വിഷമിപ്പിച്ചിരുന്നു. സത്യം എന്താണെന്ന് ഞങ്ങള്‍ക്കും ദൈവത്തിനും അറിയാം. പറയുന്നവര്‍ക്ക് എന്തും പറയാമല്ലോ.
അദ്ദേഹം മരിച്ചു കിടന്നപ്പോള്‍ ഞാന്‍ കരഞ്ഞില്ല കരയുന്നത് കണ്ടില്ല എന്നൊക്കെ പറഞ്ഞിരുന്നു. എല്ലാമെല്ലാമായിരുന്ന ഒരാള്‍ മരിച്ചു കിടക്കുമ്പോള്‍ എങ്ങനെയാണ് ക്യാമറ നോക്കി ഒരു ഭാര്യയ്ക്ക് പോസ് ചെയ്യാന്‍ കഴിയുന്നത്. എന്താണ് നമ്മുടെ ലോകം ഇങ്ങനെ ആയിപ്പോയതെന്ന് അറിയില്ല. അദ്ദേഹത്തിന് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. പക്ഷേ ആരെയും വീട്ടില്‍ കൊണ്ടു വരാറില്ല. ആ സൗഹൃദത്തിന്റെ ഒരു കാര്യത്തിലും ഞങ്ങള്‍ ഇടപെടാറില്ലായിരുന്നു. അത് അദ്ദേഹത്തിന് ഇഷ്ടവുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എനിക്ക് തോന്നുന്നുണ്ട് ചില കൂട്ടുക്കെട്ടുകള്‍ അദ്ദേഹത്തെ വഴിതെറ്റിച്ചെന്ന്.
ഇത്രയും മാരകമായ കരള്‍ രോഗം അദ്ദേഹത്തിന് ഉണ്ടായിരുന്നതായി ഞങ്ങള്‍ക്കാര്‍ക്കും അറിയില്ലായിരുന്നു. ഞങ്ങളെ അറിയിച്ചിരുന്നുമില്ല. ഒരു രോഗിയായി അറിയപ്പെടാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നുമില്ല. മരണ ശേഷം പുറത്ത് വന്ന ചില വാര്‍ത്തകള്‍ കേട്ടാല്‍ അദ്ദേഹത്തിന്റെ ആത്മാവ് പോലും പൊറുക്കില്ല. ഇതിനെതിരെ എനിക്കോ എന്റെ കുഞ്ഞിനോ ഒന്നും ചെയ്യാന്‍ അറിയില്ല. ഞാന്‍ അദ്ദേഹത്തിന്റെ പോസിറ്റീവ് വശങ്ങള്‍ മാത്രമേ എന്നും കാണാന്‍ ശ്രമിച്ചിട്ടുള്ളൂ. നെഗറ്റീവ് വശങ്ങളൊന്നും ത്‌നനെ ശ്രദ്ധിച്ചിരുന്നില്ല. അദ്ദേഹം നടക്കുമ്പോള്‍ പുറകേ നടക്കാനായിരുന്നു ആഗ്രഹിച്ചിരുന്നത്. ഒപ്പം നടക്കാന്‍ പോലും ശ്രമിച്ചിരുന്നില്ല. വീണ്ടും വീണ്ടും മണിച്ചേട്ടനെ ഇങ്ങനെ കൊല്ലരുതെന്ന് മാത്രമേ തനിക്ക് പറയാനുള്ളൂവെന്നാണ് നിമ്മി അപേക്ഷയായി പറഞ്ഞത്.
ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തില്‍ നിന്നുമാണ് കലാഭവന്‍ മണി സിനിമയിലെത്തുന്നത്. താരം തന്നെ താന്‍ കടന്നു വന്ന വഴികളെ കുറിച്ച് പല വേദികളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധേയമായിരിക്കുന്നത്. തങ്ങളുടെ ആദ്യകാല ജീവിതത്തെ കുറിച്ചാണ് രാമകൃഷ്മന്‍ പറയുന്നത്.
ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ നമ്മള്‍ മണിയെ കണ്ടിട്ടുള്ളൂ. മിമിക്രി, അഭിനയം,സംഗീതം,സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു വേരിന്റെ മറ്റൊരുപേരായിരുന്നു കലാഭവന്‍ മണി. അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തില്‍ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു.
