News
ഇത് എന്റെ രണ്ടാമത്തെ കുഞ്ഞാണ്. നിന്നെ കാണാനായി ഇനിയും കാത്തിരിക്കാന്‍ വയ്യ; കാജലിന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഷ അഗര്‍വാള്‍
ഇത് എന്റെ രണ്ടാമത്തെ കുഞ്ഞാണ്. നിന്നെ കാണാനായി ഇനിയും കാത്തിരിക്കാന്‍ വയ്യ; കാജലിന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഷ അഗര്‍വാള്‍
തെന്നിന്ത്യയിലാകെ നിരവധി ആരാധകരുള്ള താരമാണ് കാജല്‍ അഗര്‍വാള്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താരം അമ്മയാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ ഇപ്പോഴിതാ തനിക്ക് രണ്ടാമതൊരു കുഞ്ഞ് ജനിക്കാന്‍ പോകുന്നുവെന്ന് പറയുകയാണ് സഹോദരിയും നടിയുമായ നിഷ അഗര്‍വാള്‍.
കാജല്‍ അഗര്‍വാളിന്റെ നിറവയറില്‍ കൈ ചേര്‍ത്തു വച്ചു കൊണ്ടുള്ള ചിത്രമാണ് നിഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ‘അതെ! ഇത് ഞാന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്. എനിക്ക് മറ്റൊരു കുഞ്ഞ് ജനിക്കുന്നു, എന്റെ കൈകള്‍ വച്ച ഈ ഗര്‍ഭപാത്രത്തില്‍ നിന്ന്.
ഇത് എന്റെ രണ്ടാമത്തെ കുഞ്ഞാണ്. നിന്നെ കാണാനായി ഇനിയും കാത്തിരിക്കാന്‍ വയ്യ. കാജലിനും കിച്ലുവിനും ആയുരാരോഗ്യം നേരുന്നു.’ പുതിയ റോളുകള്‍ ഏറ്റെടുത്ത് മാതാപിതാക്കളുടെ ഈ മനോഹരമായ യാത്ര ആരംഭിക്കുന്ന നിങ്ങള്‍ക്ക് ഇരുവര്‍ക്കും എല്ലാവിധ ആശംസകളും.
ഞാന്‍ നിന്നെ വളരെയധികം സ്നേഹിക്കുന്നു. പ്രിയപ്പെട്ട മാസിയുടെ കയ്യിലെത്താന്‍ കുഞ്ഞും ഒരുപാട് ആഗ്രഹിക്കുന്നു” എന്നാണ് നിഷ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബേബി ഷവറിന്റെ ചിത്രങ്ങള്‍ കാജല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എട്ടു വര്‍ഷത്തെ സൗഹൃദത്തിന് ശേഷം 2020 ഒക്ടോബറിലാണ് കാജല്‍ അഗര്‍വാളും ഗൗതം കിച്ച്‌ലുവും വിവാഹിതരാകുന്നത്. ജനുവരിയിലാണ് താന്‍ ഒരു അമ്മയാകാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്ത കാജല്‍ പങ്കുച്ചത്.