Connect with us

പതിനാറ് കീമോകള്‍ പൂര്‍ത്തിയാക്കി…, ഞാന്‍ ഇതുവരെ വിജയിച്ചിട്ടില്ല. അടുത്ത യുദ്ധത്തിന് തയ്യാറെടുക്കുകയാണ്; ഒരു പുഞ്ചിരിയോടെ ഞാന്‍ അതിനെതിരെ പോരാടും, കൂടുതല്‍ കരുത്തയായി സ്‌ക്രീനില്‍ തിരിച്ചെത്തുമെന്ന് നടി ഹംസനന്ദിനി

News

പതിനാറ് കീമോകള്‍ പൂര്‍ത്തിയാക്കി…, ഞാന്‍ ഇതുവരെ വിജയിച്ചിട്ടില്ല. അടുത്ത യുദ്ധത്തിന് തയ്യാറെടുക്കുകയാണ്; ഒരു പുഞ്ചിരിയോടെ ഞാന്‍ അതിനെതിരെ പോരാടും, കൂടുതല്‍ കരുത്തയായി സ്‌ക്രീനില്‍ തിരിച്ചെത്തുമെന്ന് നടി ഹംസനന്ദിനി

പതിനാറ് കീമോകള്‍ പൂര്‍ത്തിയാക്കി…, ഞാന്‍ ഇതുവരെ വിജയിച്ചിട്ടില്ല. അടുത്ത യുദ്ധത്തിന് തയ്യാറെടുക്കുകയാണ്; ഒരു പുഞ്ചിരിയോടെ ഞാന്‍ അതിനെതിരെ പോരാടും, കൂടുതല്‍ കരുത്തയായി സ്‌ക്രീനില്‍ തിരിച്ചെത്തുമെന്ന് നടി ഹംസനന്ദിനി

നിരവധി ആരാധകരുള്ള താരമായിരുന്നു തെലുങ്ക് നടി ഹംസനന്ദിനി. ഇപ്പോഴിതാ ഔദ്യോഗികമായി താന്‍ കീമോ സര്‍വൈവര്‍ ആണെന്ന് പറയുകയാണ് ഹംസനന്ദിനി. ഡിസംബറിലാണ് തനിക്ക് സ്തനാര്‍ബുദം ആണെന്ന് ഹംസനന്ദിനി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 18 വര്‍ഷം മുമ്പ് തന്റെ അമ്മയെ ഇല്ലാതാക്കിയ രോഗം തന്നെയും വേട്ടയാടുന്നു എന്നാണ് ഹംസനന്ദിനി പറഞ്ഞത്.

രുദ്രമ ദേവി, ജയ് ലവ കുശ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഹംസനന്ദിനി. പതിനാറ് കീമോകള്‍ പൂര്‍ത്തിയാക്കിയതിന്റെ സന്തോഷമാണ് ഹംസനന്ദിനി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്.

‘അങ്ങനെ ഞാന്‍ 16 കീമോകള്‍ പൂര്‍ത്തിയാക്കി. ഞാനിപ്പോള്‍ ഔദ്യോഗികമായി കീമോ സര്‍വൈവറാണ്. പക്ഷേ തീര്‍ന്നിട്ടില്ല. ഞാന്‍ ഇതുവരെ വിജയിച്ചിട്ടില്ല. അടുത്ത യുദ്ധത്തിന് തയ്യാറെടുക്കേണ്ട സമയമാണിത്… ശസ്ത്രക്രിയകള്‍ക്കുള്ള സമയമാണിത്” എന്നാണ് ഹംസന്ദിനി കുറിച്ചിരിക്കുന്നത്.

വികാരഭരിതമായ കുറിപ്പ് ആയിരുന്നു ഹംസനന്ദിനി തനിക്ക് ക്യാന്‍സര്‍ ആണെന്ന് അറിയിച്ച് പങ്കുവച്ചത്:

ജീവിതം എനിക്കായി എന്ത് കാത്തുവച്ചാലും അത് എത്ര നീതിയുക്തമല്ലെങ്കിലും ഇര എന്ന പേര് സ്വീകരിക്കാന്‍ ഞാന്‍ വിസമ്മതിക്കും. ഭയം, അശുഭാപ്തിവിശ്വാസം, നിഷേധാത്മകത എന്നിവയാല്‍ ഭരിക്കപ്പെടാന്‍ ഞാന്‍ അനുവദിക്കില്ല. പിന്മാറാന്‍ ഞാന്‍ തയ്യാറാവില്ല. ധൈര്യത്തോടെയും സ്‌നേഹത്തോടെയും ഞാന്‍ മുന്നോട്ട് കുതിക്കും. 4 മാസം മുമ്പ് എന്റെ നെഞ്ചില്‍ ഒരു ചെറിയ മുഴ അനുഭവപ്പെട്ടു.

ആ നിമിഷം തന്നെ ഞാനറിഞ്ഞു, എന്റെ ജീവിതം ഒരിക്കലും പഴയതുപോലെ ആകില്ലെന്ന്. 18 വര്‍ഷം മുമ്പ് എനിക്ക് എന്റെ അമ്മയെ ഒരു ഭയാനകമായ രോഗത്താല്‍ നഷ്ടപ്പെട്ടു. അതിനുശേഷം ഞാന്‍ അതിന്റെ ഇരുണ്ട നിഴലില്‍ ജീവിച്ചു. ഞാന്‍ ഭയന്നിരുന്നു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍, ഞാന്‍ ഒരു മാമോഗ്രാഫി ക്ലിനിക്കിലെത്തി, മുഴ പരിശോധിച്ചു. എനിക്ക് ഒരു ബയോപ്സി ആവശ്യമാണെന്ന് സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ആവശ്യപ്പെട്ടു.

ബയോപ്സി എന്റെ എല്ലാ ഭയങ്ങളും സ്ഥിരീകരിച്ചു. എനിക്ക് ഗ്രേഡ് III ഇന്‍വേസീവ് കാര്‍സിനോമ (സ്തനാര്‍ബുദം) ഉണ്ടെന്ന് കണ്ടെത്തി. നിരവധി സ്‌കാനുകള്‍ക്കും പരിശോധനകള്‍ക്കും ശേഷം, എന്റെ ട്യൂമര്‍ നീക്കം ചെയ്യാന്‍ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് ഞാന്‍ ധൈര്യത്തോടെ നടന്നു. ഈ സമയത്ത്, രോഗം പടര്‍ന്നിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. നേരത്തെ കണ്ടെത്താന്‍ കഴിഞ്ഞത് ഭാഗ്യമായി. പക്ഷെ ആ ആശ്വാസത്തിന് അല്‍പ്പായുസായിരുന്നു ഉണ്ടായിരുന്നത്.

ബിആര്‍സിഎ 1 (പാരമ്പര്യ സ്തനാര്‍ബുദം) എനിക്കുണ്ടെന്ന് കണ്ടെത്തി. എന്റെ ജീവിതത്തിലുടനീളം മറ്റൊരു സ്തനാര്‍ബുദത്തിനുള്ള സാധ്യത 70% ഉം അണ്ഡാശയ അര്‍ബുദത്തിനുള്ള സാധ്യത 45% ഉം ഉണ്ടെന്ന് ഏതാണ്ട് ഉറപ്പുനല്‍കുന്ന ഒരു ജനിതകമാറ്റം എനിക്കുണ്ടെന്നാണ് ഇതിനര്‍ത്ഥം. ജയം ഉറപ്പിക്കുന്നതിന് മുമ്പ് ഞാന്‍ വിധേയമാകേണ്ട വിപുലമായ ചില പ്രതിരോധ ശസ്ത്രക്രിയകളാണ് അപകടസാധ്യത ലഘൂകരിക്കാനുള്ള ഏക മാര്‍ഗം.

നിലവില്‍, ഞാന്‍ ഇതിനകം 9 കീമോതെറാപ്പികള്‍ ചെയ്തു. 7 എണ്ണം കൂടി ബാക്കിയുണ്ട്..ഞാന്‍ എനിക്ക് ചില വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ രോഗത്തെ ഞാന്‍ എന്റെ ജീവിതത്തെ നിര്‍വചിക്കാന്‍ അനുവദിക്കില്ല. ഒരു പുഞ്ചിരിയോടെ ഞാന്‍ അതിനെതിരെ പോരാടും. കൂടുതല്‍ കരുത്തയായി സ്‌ക്രീനില്‍ തിരിച്ചെത്തും. മറ്റുള്ളവരെ ബോധവത്കരിക്കാന്‍, അവര്‍ക്ക് പ്രചോദനം നല്‍കാന്‍ എന്റെ കഥ ഞാന്‍ പറയും. ഞാന്‍ ബോധപൂര്‍വ്വം ജീവിതവും അത് വാഗ്ദാനം ചെയ്യുന്നതെല്ലാം ആഘോഷിക്കും.

More in News

Trending