News
വിവാദങ്ങള്‍ക്ക് വിട; ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി താരപുത്രന്‍
വിവാദങ്ങള്‍ക്ക് വിട; ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി താരപുത്രന്‍
ആഢംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയെ തുടര്‍ന്നാണ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ പേര് വാര്‍ത്തകളില്‍ കൂടുതലായി നിറഞ്ഞ് നിന്നിരുന്നത്. ഇപ്പോഴിതാ താരപുത്രന്‍ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. എഴുത്തുകാരനായി സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു വെബ്‌സീരീസിന്റെയും ഫീച്ചര്‍ ഫിലിമിന്റെയും എഴുത്തുപണികളിലാണ് താരപുത്രനെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആമസോണ്‍ പ്രൈമിനു വേണ്ടിയുള്ള വെബ്‌സീരീസും ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റിനായുള്ള സിനിമയുമാണ് അണിയറയിലൊരുങ്ങുന്നതെന്നും സൂചനയുണ്ട്.
ഇതിനുപുറമെ ആര്യന്‍ ഖാന്‍ മറ്റ് ചില പ്രൊജക്ടുകളുടെയും ഭാഗമാകാന്‍ സാധ്യതയുണ്ടെന്ന് പിങ്ക്വില്ല റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബിലാല്‍ സിദ്ദിഖിയുമായി ചേര്‍ന്നാണ് ആര്യന്റെ എഴുത്തുകള്‍ പുരോഗമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മകന് അഭിനയത്തോട് താല്‍പര്യമില്ലെന്നും എന്നാല്‍ ചലച്ചിത്രനിര്‍മാണത്തിന്റെ ക്രിയാത്മകമായ മേഖലകളിലേക്ക് പ്രതീക്ഷിക്കാമെന്നും ഷാരൂഖ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഷാരൂഖിന്റെ മകള്‍ സുഹാന ഖാനും അഭിനയത്തില്‍ അരങ്ങേറ്റത്തിന് തയ്യാറാവുകയാണ്.
സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കുന്ന പത്താനാണ് ഷാരൂഖിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ദീപിക പദുകോണാണ് ചിത്രത്തിലെ നായിക. ജോണ്‍ എബ്രഹാമും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. അറ്റ്ലിയുടെ അടുത്ത ചിത്രത്തിലും ഷാരൂഖാണ് നായകന്‍.