News
ജൂഹി ചൗള നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ പാട്ട് പാടി ആരാധകന്; കോടതിയലക്ഷ്യത്തിന് കേസെടുത്ത് കോടതി
ജൂഹി ചൗള നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ പാട്ട് പാടി ആരാധകന്; കോടതിയലക്ഷ്യത്തിന് കേസെടുത്ത് കോടതി
രാജ്യത്ത് 5ജി വയര്‍ലെസ് നെറ്റ്വര്‍ക്ക് നടപ്പിലാക്കുന്നതിനെതിരെ ജൂഹി ചൗള നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ പാട്ട് പാടി ആരാധകന്. ഡല്‍ഹി ഹൈക്കോടതിയാണ് ഹര്‍ജി പരിഗണിച്ചിരുന്നത്. ഓണ്‍ലാനായി കേസ് നടക്കുമ്പോളായാരുന്നു ജൂഹിക്ക് വേണ്ടി ആരാധകന്റെ പാട്ട്. ജൂഹി എവിടെ എന്ന ചോദ്യത്തോടെയാണ് ഇയാള്‍ ഓണ്‍ലൈനില്‍ എത്തിയത്. തുടര്‍ന്ന് അയാളെ മ്യൂട്ട് ചെയ്യാനും കോടതി നടപടികളില്‍ നിന്ന് മാറ്റാനും ജസ്റ്റിസ് നിര്‍ദ്ദേശിച്ചു.
എന്നാല്‍ ആരാധകന് വീണ്ടും തിരികെ വന്നതിനെ തുടര്‍ന്ന് അയാള്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. കോടതിയലക്ഷ്യത്തിന് ജസ്റ്റിസ് ജെ ആര് മിധയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. 1993ല്‍ പുറത്തിറങ്ങിയ ‘ഹം ഹെ രഹി പ്യാര് കേ’ എന്ന ബോളിവുഡ് സിനിമയിലെ ഖുന്‍ഗത് കി ആദ് സേ എന്ന പാട്ടാണ് ഇയാള്‍ ആദ്യം പാടിയത്.
ത0ുടര്‍ന്ന് അയ്ന എന്ന സിനിമയിലെ ‘മേരീ ബാനോ കി ആയേഡി ഭാരത് കേ ധോല്‍ ബജാവോ ജി’ എന്നതുള്‍പ്പെടെയുള്ള പാട്ടുകളും പാടി. അതേസമയം, സര്‍ക്കാറിന് നിവേദനം കൊടുക്കാതെ കോടതിയെ നേരിട്ട് സമീപിച്ചതിന് ജൂഹി ചൗളയെ കോടതി വിമര്‍ശിച്ചു. ഹര്‍ജിയുടെ വിധി പറയല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയും ചെയ്തു.
5 ജി വയര്‍ലെസ് നെറ്റ്വര്‍ക്ക് ആളുകളില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോപിച്ചാണ് ജൂഹി ചൗള ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. 5 ജി സേവനം അവതരിപ്പിക്കുന്നതിന് മുമ്പ് അത് ജീവജാലങ്ങള്‍ക്ക് എത്രത്തോളം ദോഷകരമാണെന്ന് പരിശോധിക്കാനും ജൂഹി ഹര്‍ജിയില്‍ പറയുന്നു.
