Bollywood
സ്വന്തമായി വീടോ, കഴിക്കാന്‍ നല്ല ഭക്ഷണമോ ഇല്ല, ഇഎംഐ അടയ്ക്കാത്തതിനാല്‍ ജിപ്സി വരെ കൊണ്ടു പോയി.. ഇന്നോ 6000 കോടിക്ക് അടുത്ത് ആസ്തി, ഷാരൂഖ് ഖാന്‍റെ പഴയ കാലത്തെ കുറിച്ച് ജൂഹി ചൗള
സ്വന്തമായി വീടോ, കഴിക്കാന്‍ നല്ല ഭക്ഷണമോ ഇല്ല, ഇഎംഐ അടയ്ക്കാത്തതിനാല്‍ ജിപ്സി വരെ കൊണ്ടു പോയി.. ഇന്നോ 6000 കോടിക്ക് അടുത്ത് ആസ്തി, ഷാരൂഖ് ഖാന്‍റെ പഴയ കാലത്തെ കുറിച്ച് ജൂഹി ചൗള
സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്ത് സൂക്ഷിക്കുന്ന താരങ്ങളാണ് ജൂഹി ചൗളയും ഷാരൂഖ് ഖാനും. സോഷ്യല്‍ മീഡയിയലി്‍ ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ ഷാരൂഖ് ഖാന്‍റെ പഴയകാല ജീവിതത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സ്വന്തമായി വീടോ, കഴിക്കാന്‍ നല്ല ഭക്ഷണമോ ഇല്ലാതിരുന്ന കാലത്തെ കുറിച്ചാണ് താരം സംസാരിച്ചിരിക്കുന്നത്.
ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ആണ് നടിയുടെ ഈ വെളിപ്പെടുത്തൽ. വളരെപ്പെട്ടെന്നാണ് നടിയുടെ വാക്കുകള്‍ ആരാധകരിക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.
ഷാരൂഖിന് മുംബൈയിൽ സ്വന്തമായി വീടില്ലായിരുന്നുവെന്നും അക്കാലത്ത് മുംബൈയില്‍ എവിടെയാണ് അദ്ദേഹം താമസിച്ചിരുന്നതെന്ന് തനിക്ക് അറിയില്ല എന്നുമാണ് ജൂഹി പറഞ്ഞത്. സിനിമാ യൂണിറ്റിനൊപ്പമാണ് ഷാരൂഖ് ചായവും ഭക്ഷണവും കഴിച്ചിരുന്നത്.
രണ്ടോ മൂന്നോ ഷിഫ്റ്റുകളില്‍ ജോലി ചെയ്തു. തന്നോടൊപ്പം ഒരുമിച്ച് ചിത്രങ്ങൾ ചെയ്തു. മുന്നേറണമെന്ന ചിന്ത ഷാരൂഖിനുണ്ടായിരുന്നു. താരത്തിന് ഒരു കറുത്ത ജിപ്സി ഉണ്ടായിരുന്നു. ഇഎംഐ അടയ്ക്കാത്തതിന്‍റെ പേരില്‍ ഒരു ദിവസം ആ ജിപ്സി എടുത്തുകൊണ്ടുപോയി.
അതിനു ശേഷം വളരെ നിരാശയോടെയാണ് ഷാരൂഖ് സെറ്റില്‍ വന്നത്. ‘വിഷമിക്കണ്ട, ഒരിക്കല്‍ നിങ്ങള്‍ ഇതുപോലെ ഒരുപാട് കാറുകളുടെ ഉടമയാകുമെന്ന് താൻ ഷാരൂഖിനോട് പറഞ്ഞുവെന്നും ജൂഹി ചൗള പറഞ്ഞു. അതിപ്പോള്‍ അക്ഷരംപ്രതി സംഭവിച്ചു. ഷാരൂഖ് ഇപ്പോൾ എവിടെ എത്തിയെന്ന് നോക്കൂ എന്നാണ് നടി പറയുന്നത്.
അതേസമയം, ഇന്ന് 6000 കോടിക്ക് അടുത്ത് ആസ്തിയുള്ള നടനാണ് ഷാരൂഖ് ഖാന്‍. 2011-ലാണ് വില്ല വിയന്ന എന്നറിയപ്പെട്ടിരുന്ന ആറുനിലവീട് ഷാരൂഖ് സ്വന്തമാക്കുന്നത്. 26,328 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന് 13 കോടിയാണ് അന്ന് ഷാരൂഖ് നല്‍കിയത്.
‘മന്നത്ത്’ എന്ന് വീടിന് പുനര്‍നാമകരണം ചെയ്തതും അദ്ദേഹം തന്നെയാണ്. ഇന്ന് ഈ വീടിന് 200 കോടിയാണ് ഏകദേശ വില!. മുംബൈയിലുള്ള ഷാരൂഖിൻ്റെ ‘മന്നത്ത്’ എന്ന വീട് കാണാൻ വേണ്ടിമാത്രം നിരവധി ആരാധകർ എത്താറുമുണ്ട്. മാത്രമല്ല, നിരവധി ആഡംബര കാറുകളാണ് ഷാരൂഖ് ഖാന് സ്വന്തമായിട്ടുള്ളത്.