News
‘ഞാനല്ല സോനു സൂദാണ് സൂപ്പര്‍ ഹീറോയെന്ന് തെലങ്കാന മന്ത്രി കെടിആര്‍; തെലങ്കാനക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്ത നിങ്ങളാണ് യഥാര്‍ത്ഥ ഹീറോഎന്ന് സോനു സൂദ്
‘ഞാനല്ല സോനു സൂദാണ് സൂപ്പര്‍ ഹീറോയെന്ന് തെലങ്കാന മന്ത്രി കെടിആര്‍; തെലങ്കാനക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്ത നിങ്ങളാണ് യഥാര്‍ത്ഥ ഹീറോഎന്ന് സോനു സൂദ്
രാജ്യത്ത് കോവിഡ് പടര്‍ന്നു പിടിച്ച ആദ്യ ഘട്ടം മുതല്‍ സാധാരണക്കാര്‍ക്ക് കൈത്താങ്ങായി എത്തിയ താരമാണ് സോനു സൂദ്. നിരവധി കുടിയേറ്റ തൊഴിലാളികളെ ബസ് ഏര്‍പ്പെടുത്തി താരം നാട്ടിലേക്ക് അയച്ചിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ഭക്ഷണവും കോവിഡ് പോരാളികള്‍ക്ക് സ്വന്തം ആഢംബര ഹോട്ടലുകളും താമസിക്കാനായി താരം വിട്ടു നല്‍കിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന് സ്വന്തം കുടുംബത്തില്‍ നിന്ന് മാത്രമല്ല രാജ്യത്തെ നേതാക്കളില്‍ നിന്നും പ്രശംസ ലഭിച്ചിരുന്നു.
നിരവധി നേതാക്കള്‍ അദ്ദേഹത്തിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ തെലങ്കാന മന്ത്രിയായ കെ ടി രാമ റാവുവും സോനൂ സൂദിനെ പ്രശംസിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കെടിആര്‍ ഓക്‌സിജന്‍ നല്‍കി സഹായിച്ച വ്യക്തി അദ്ദേഹത്തിന് ട്വിറ്ററിലൂടെ നന്ദി അറിയിച്ചിരുന്നു. അയാളുടെ അച്ഛന് വേണ്ടി ഓക്‌സിജന്‍ സിലിന്‍ണ്ടര്‍ ചോദിച്ചത് 10 മണിക്കൂറിനുള്ളില്‍ ലഭിച്ചുവെന്നാണ് ട്വീറ്റ്. ട്വീറ്റില്‍ നന്ദി അറിയിച്ചതിനൊപ്പം തന്നെ കെടിആറിനെ സൂപ്പര്‍ ഹീറോ എന്നും വിളിക്കുകയുണ്ടായി. അതിന് മറുപടിയായി താനല്ല മറിച്ച് സോനൂ സൂദാണ് സൂപ്പര്‍ ഹീറോ എന്നാണ് കെടിആര്‍ ട്വീറ്റ് ചെയ്തത്.
തെലങ്കാന മന്ത്രിയുടെ വാക്കുകള്‍ക്ക് നന്ദി സൂചകമായി സോനൂ സൂദും ട്വീറ്റ് ചെയ്തു. ‘അങ്ങയുടെ വാക്കുകള്‍ക്ക് നന്ദി. പക്ഷെ തെലങ്കാനക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്ത നിങ്ങളാണ് യഥാര്‍ത്ഥ ഹീറോ. അങ്ങയുടെ നേതൃത്വത്തില്‍ തെലങ്കാന ഒരുപാട് പുരോഗമിച്ചു. ഞാന്‍ ജോലി ചെയ്യുന്ന സ്ഥലം എന്ന നിലയ്ക്ക് തെലങ്കാന എന്ന രണ്ടാമത്തെ വീട് പോലെയാണ്. അവിടുത്തെ ജനങ്ങള്‍ ഒരുപാട് വര്‍ഷങ്ങളായി എനിക്ക് തരുന്ന സ്‌നേഹം വളരെ വലുതാണ്.’ എന്നാണ് സോനൂ സൂദ് ട്വീറ്റ് ചെയ്തത്.
ഷഹീദ് ഈ ആസാം എന്ന 2002ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് സോനു സൂദ് ബോളിവുഡില്‍ എത്തുന്നത്. ആഷിക് ബനായാ ആപ്‌നേ, സിങ്ങ് ഈസ് കിങ്ങ്, ദബാങ്ക്, ആര്‍ രാജ്കുമാര്‍, ഹാപ്പി ന്യൂയര്‍, സിമ്പ, എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. അടുത്തതായി പൃഥ്വിരാജ് എന്ന ബോളിവുഡ് ചിത്രത്തിലാണ് സോനു സൂദ് അഭിനയിക്കാനിരിക്കുന്നത്. മിസ് വേള്‍ഡ് മാനുഷി ഛില്ലറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. അക്ഷയ് കുമാറും ചിത്രത്തിന്റെ ഭാഗമായിരിക്കും.
