Connect with us

ഇരുപതു ലക്ഷം രൂപയുടെ പിഴ രണ്ടു ലക്ഷമായി കുറയ്ക്കാം.., പക്ഷേ ജൂഹി ചെയ്യേണ്ടത്; ഹൈക്കോടതി നിര്‍ദ്ദേശം

News

ഇരുപതു ലക്ഷം രൂപയുടെ പിഴ രണ്ടു ലക്ഷമായി കുറയ്ക്കാം.., പക്ഷേ ജൂഹി ചെയ്യേണ്ടത്; ഹൈക്കോടതി നിര്‍ദ്ദേശം

ഇരുപതു ലക്ഷം രൂപയുടെ പിഴ രണ്ടു ലക്ഷമായി കുറയ്ക്കാം.., പക്ഷേ ജൂഹി ചെയ്യേണ്ടത്; ഹൈക്കോടതി നിര്‍ദ്ദേശം

രാജ്യത്ത് 5ജി സര്‍വീസ് തുടങ്ങുന്നതിന് എതിരെ ഹര്‍ജി നല്‍കിയതിന് നടി ജൂഹി ചൗളയ്ക്കു ചുമത്തിയ ഇരുപതു ലക്ഷം രൂപയുടെ പിഴ രണ്ടു ലക്ഷമായി കുറയ്ക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. ഇതിനു പകരമായി ജുഹൗ ചൗള സാമൂഹ്യ സേവനം ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു.

5ജി ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടാക്കുമെന്നും ഇക്കാര്യത്തില്‍ പഠനം നടത്തിയതിനു ശേഷം മാത്രമേ സേവനം തുടങ്ങാവൂ എന്നുമാണ് ജൂഹി ചൗള ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഇതൊരു അനാവശ്യ ഹര്‍ജിയാണെന്നു വിലയിരുത്തിയ സിംഗിള്‍ ബെഞ്ച് ജൂഹി ചൗളയ്ക്ക് ഇരുപതു ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു. ഇതിനെതിരെ നടി നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി നടപടി.

കോടതിച്ചെലവ് പൂര്‍ണമായും ഒഴിവാക്കാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഇത് ഇരുപതു ലക്ഷത്തില്‍നിന്ന രണ്ടു ലക്ഷമായി കുറയ്ക്കാനാവും. അതിനൊരു വ്യവസ്ഥയുണ്ട്. ഡല്‍ഹി ലീഗല്‍ സര്‍വീസ് അതോറിറ്റിക്കു വേണ്ടി ജുഹി ചൗള പ്രചാരണ പരിപാടിയില്‍ പങ്കെടുക്കണം. അതെങ്ങനെ വേണമെന്നതില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി പദ്ധതി തയാറാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

വ്യവസ്ഥ അംഗീകരിക്കാന്‍ നടി തയാറാണെന്ന് ജൂഹിയുമായി സംസാരിച്ച ശേഷം, അവര്‍ക്കു വേണ്ടി ഹാജരായ സല്‍മാന്‍ ഖുര്‍ഷിദ് കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ അഭിപ്രായം അറിയിക്കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കു കോടതി നിര്‍ദേശം നല്‍കി. കേസ് 27ന് വീണ്ടും പരിഗണിക്കും.

More in News

Trending

Recent

To Top