Connect with us

ഇന്ന് രാവിലെ അത് സംഭവിക്കും! കൊച്ചിയിൽ നിർണ്ണായക നീക്കം, നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ! കേരളം നടുങ്ങും..ദിലീപിനെ ക്രൈംബ്രാഞ്ച് ഞെട്ടിക്കും? വെളിപ്പെടുത്തൽ പുറത്ത്

News

ഇന്ന് രാവിലെ അത് സംഭവിക്കും! കൊച്ചിയിൽ നിർണ്ണായക നീക്കം, നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ! കേരളം നടുങ്ങും..ദിലീപിനെ ക്രൈംബ്രാഞ്ച് ഞെട്ടിക്കും? വെളിപ്പെടുത്തൽ പുറത്ത്

ഇന്ന് രാവിലെ അത് സംഭവിക്കും! കൊച്ചിയിൽ നിർണ്ണായക നീക്കം, നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ! കേരളം നടുങ്ങും..ദിലീപിനെ ക്രൈംബ്രാഞ്ച് ഞെട്ടിക്കും? വെളിപ്പെടുത്തൽ പുറത്ത്

കൊച്ചിയിൽ നടി ആക്രമണ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിന്റെയും മറ്റു പ്രതികളുടെയും ചോദ്യം ചെയ്യൽ പൂർത്തിയായി. മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലാണ് ഇന്നലെ പൂർത്തിയായത്. കേസുമായി ബന്ധപ്പെട്ട് നിർണായക നീക്കം ചോദ്യം ചെയ്യലിന് പിന്നാലെയുണ്ടാവുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന സൂചന

അതോടൊപ്പം തന്നെ മറ്റൊരു നിർണ്ണായക വെളിപ്പെടുത്തൽ കൂടി ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. നടി ആക്രമണ കേസുമായി ബന്ധപ്പെട്ട് ഇന്ന് നിര്‍ണായക നീക്കമുണ്ടായേക്കാമെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഒരു ചാനൽ ചർച്ചയിലാണ് അദ്ദേഹത്തെ ഇക്കാര്യം പറഞ്ഞത്.

‘വിവാദമുണ്ടാക്കുന്ന കാര്യം തന്നെയാണ് പങ്കുവെക്കാനുള്ളത്. ഇന്ന് രാത്രിയോടെയോ നാളെ രാവിലെയോ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് നിര്‍ണായക നീക്കമുണ്ടാവും. അത് അറസ്റ്റാവാം, അല്ലെങ്കില്‍ മറ്റെന്തെങ്കിലും നിര്‍ണായക നീക്കമാവാം. നീക്കമുണ്ടാവുക കൊച്ചിയിലായിരിക്കാം. വളരെ നിര്‍ണായകമായ, ഞെട്ടിക്കുന്ന തീരുമാനമെന്നാണ് ഞാനറിയുന്നത്. അതെന്തായാലും ഇന്നുണ്ടാവും. ബൈജു കൊട്ടാരക്കര പറഞ്ഞു.

അതേസമയം ദിലീപിന്റെയും മറ്റുള്ളവരുടെയും മൊഴികൾ തമ്മിൽ വൈരുദ്ധ്യമുണ്ടെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. ആദ്യ ദിനം തന്നെ ദിലീപിന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ദിലീപുമായി വർഷങ്ങളുടെ അടുപ്പമുള്ള വ്യാസനെ ഇന്നലെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയിരുന്നു. പ്രതികളുടെ ശബ്ദരേഖ തിരിച്ചറിയാൻ വേണ്ടി വിളിച്ചതാണെന്ന് വ്യാസൻ എടവനക്കാട് ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു. ദിലീപടക്കം എല്ലാവരുടെയും ശബ്ദം തിരിച്ചറിഞ്ഞു. വർഷങ്ങളായി അടുപ്പം ഉള്ളവരാണ് എല്ലാവരുമെന്ന് വ്യാസൻ പറഞ്ഞു.

കേസിലെ പുതിയ സാക്ഷി ദിലീപിന്റെ വീട്ടിലെ മുൻ ജോലിക്കാരനായ ആലപ്പുഴ പട്ടണക്കാട് സ്വദേശി ദാസന്റെ മൊഴിയും ദിലീപിന്റെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നാണ് സൂചന. അനൂപും ബാലചന്ദ്രനും ഗ്രാൻറ് പിച്ചേഴ്സിൽ വെച്ച് കണ്ടിരുന്നുവെന്നാണ് ദാസൻ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയത്. എന്നാൽ ബാലചന്ദ്രനുമായി അനൂപിന് ബന്ധമില്ലെന്ന് ദിലീപിൻ്റെ മൊഴി. അതേസമയം ചോദ്യം ചെയ്താൽ പൂർത്തീകരിച്ച ശേഷം ആയിരിക്കും കസ്റ്റഡിയിൽ വേണമെന്ന കാര്യം തീരുമാനിക്കുകയുള്ളൂ എന്നും എസ് പി മോഹനചന്ദ്രൻ വ്യക്തമാക്കി. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യണം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

More in News

Trending

Recent

To Top