തേച്ചിട്ടുപോയി എന്ന വാക്കുകളൊക്കെ ഉപേക്ഷിക്കാന്‍ കാലമായി, ഒരു സെലിബ്രിറ്റിയായിട്ട് പോലും ഇത്തരത്തില്‍ സംസാരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍ത്താല്‍ നല്ലത്; ജൂഡ് ആന്റണി ജോസഫിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

നിരവധി ചിത്രങ്ങളിലൂടെ നടനായും സംവിധായകനായുമെല്ലാം മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ വ്യക്തിയാണ് ജൂഡ് ആന്റണി ജോസഫ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ജൂഡ് ആന്റണി വിവാഹ പരസ്യത്തിന് നല്കിയ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
സംവിധായകനെതിരെ വന്‍ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളുമാണ് ഉയര്‍ന്നു വരുന്നത്. ‘ആദ്യ കാമിനി തേച്ചു പോയിട്ടും കരളുറപ്പോടെ പിന്നെയും പറന്ന എനിക്കും കിട്ടി ഒടുവില്‍ ഒരു ഇണക്കിളിയെ’ എന്നായിരുന്നു പ്രമുഖ ദിനപത്രത്തില്‍ വിവാഹ പരസ്യത്തിന് സംവിധാകന്റെ വാക്കുകള്‍.
ഇതിനോടകം സംവിധായകനെതിരെ നിരവധി വിമര്‍ശനങ്ങാണ് ഉയരുന്നത്. സംവിധായന്റെ ‘സാറാസ്’ എന്ന ചിത്രം സംസാരിക്കുന്ന വിഷയുമായി ബന്ധപ്പെടുത്തിയുള്ള കമന്റുകളും ഉയര്‍ന്നു വരുന്നുണ്ട്. പുരോഗമനവാദമൊക്കെ സിനിമയില്‍ മാത്രമേ ഉള്ളൂ ജീവിതത്തില്‍ അതില്ല. മലയാളത്തിന് വളരെ ആവശ്യമായിരുന്ന സിനിമയാണ് സാറാസ്, അത്രേം സ്ത്രീപക്ഷത്ത് നിന്ന് പുരോഗമനപരമായ ആശയം പറയുന്ന സംവിധായകന് തേപ്പ് എന്ന വാക്കൊക്കെ പ്രയോഗിക്കുന്നത് എന്നുമുള്ള കമന്റുകള്‍ ഉള്‍പ്പെടുന്നു.
ആദ്യ ചിത്രമായ ഓം ശാന്തി ഓശാന മുതല്‍ കാണുന്നതാണ് സംവിധായകന്റെ ഇത്തരത്തിലൊരു മനോഭാവം എന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. തേച്ചിട്ടുപോയി എന്ന വാക്കുകളൊക്കെ ഉപേക്ഷിക്കാന്‍ കാലമായി എന്നുമുള്ള വിമര്ശനങ്ങല് ഉയരുന്നത്. ഒരു സെലിബ്രിറ്റിയായിട്ട് പോലും ഇത്തരത്തില്‍ സംസാരിക്കുമ്പോള്‍ അവളുടെ കുടുംബത്തിനും അവള്‍ക്കും ഉണ്ടാകുന്ന മാനസികക്ഷതം ഇതൊക്കെ ഓര്‍ത്താല്‍ നല്ലത് എന്നും ചിലര്‍ ആരോപിക്കുന്നു.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....