മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നാരദന്. ഇന്ത്യയിലെ സമകാലിക മാധ്യമ ലോകത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം മാര്‍ച്ച് 3ന് ആണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ കുറുപ്പ് എന്ന കഥാപാത്രത്തെയാണ് ജോയ് മാത്യു അവതരിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ഇതിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ജോയ് മാത്യു പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഈ പോസ്റ്റിന് ലഭിച്ച കമന്റും അതിന് താരം നല്കിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്. ടിവികള്‍ക്ക് മുന്നില്‍ നില്ക്കുന്ന ക്യാരക്ടര്‍ പോസ്റ്റര്‍ കണ്ട് ”ശ്രീകണ്ഠന് നായരായിട്ടാണോ?” എന്നാണ് കമന്റ് വന്നത്.
”അല്ല വെറും കണ്ടന് നായരായിട്ടാ” എന്നാണ് ജോയ് മാത്യുവിന്റെ മറുപടി. പൊട്ടിച്ചിരിക്കുന്ന ഇമോജിയും മറുപടിക്ക് ഒപ്പം ചേര്‍ത്തിട്ടുണ്ട്. നേരത്തെ ജനുവരി 27ന് നാരദന് റിലീസ് ചെയ്യാന്‍ ഇരുന്നതാണെങ്കിലും കോവിഡ് സാഹചര്യത്തില്‍ മാറ്റി വയ്ക്കുകയായിരുന്നു.
അന്ന ബെന്‍ ആണ് ചിത്രത്തില്‍ നായിക. ഷറഫുദ്ദീന് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉണ്ണി ആര് ആണ് ചിത്രത്തിന്റെ രചന. ഛായാഗ്രഹണം ജാഫര്‍ സാദ്ദിഖും സംഗീതം ഡിജെ ശേഖറും ഒരുക്കുന്നു. എഡിറ്റിംഗ് സൈജു ശ്രീധരന്.
മായാനദിക്ക് ശേഷം ടൊവിനോ നായകനാവുന്ന ആഷിഖ് അബു ചിത്രമാണിത്. 2019ല്‍ പുറത്തിറങ്ങിയ ആഷിഖ് അബുവിന്റെ വൈറസിലും ടൊവിനോ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....