Malayalam
ജോജുവിന്റെ ഡെഡിക്കേഷന് അപാരമാണ്, അതിഗംഭീര പെര്‍ഫോമര്‍; ജഗമേ തന്തിരത്തിലേയ്ക്ക് ജോജുവിനെ വിളിച്ച വിശേഷം പറഞ്ഞ് സംവിധായകന് കാര്‍ത്തിക് സുബ്ബരാജ്
ജോജുവിന്റെ ഡെഡിക്കേഷന് അപാരമാണ്, അതിഗംഭീര പെര്‍ഫോമര്‍; ജഗമേ തന്തിരത്തിലേയ്ക്ക് ജോജുവിനെ വിളിച്ച വിശേഷം പറഞ്ഞ് സംവിധായകന് കാര്‍ത്തിക് സുബ്ബരാജ്
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തി, ചെറുതും വലുതുമായ നിരവിധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച താരമാണ് ജോജു ജോര്‍ജ്. നായകനായും സഹനടനായുമെല്ലാം മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ ചോല, ജോസഫ് എന്നീ ചിത്രങ്ങളിലെ പ്രകടനം കണ്ടതിനു ശേഷമാണ് ജോജുവിനെ ജഗമേ തന്തിരത്തിലേയ്ക്ക് വിളിച്ചതെന്ന് പറയുകയാണ് സംവിധായകന് കാര്‍ത്തിക് സുബ്ബരാജ്.
ജോജു ചെയ്യുന്ന കഥാപാത്രത്തിനു വേണ്ടി നിരവധിപേരെ ആലോചിച്ചിരുന്നതായും എസ്.ജെ. സൂര്യ പോലുള്ള താരങ്ങളെ പരിഗണിച്ചിരുന്നുവെന്നുമാണ് കാര്‍ത്തിക് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്. ഇതിനോടകം തന്നെ ജോജുവിനെ കുറിച്ച് കാര്‍ത്തിക് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലയിക്കഴിഞ്ഞു.
‘ലണ്ടനില്‍ തുടര്‍ച്ചയായി മൂന്നുമാസം ഷൂട്ട് ഉണ്ടായിരുന്നു. വേറെ സിനിമയൊന്നും ഇതിനിടയില്‍ ചെയ്യാനുമാകില്ല. അങ്ങനെയാണ് ജോജുവില്‍ എത്തുന്നത്. ജോസഫില്‍ ജോജു കുറച്ച് പ്രായമുള്ള കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. അത് കണ്ടപ്പോള്‍ തന്നെ ആ കഥാപാത്രം ജോജു ചെയ്താല്‍ നന്നാകുമെന്ന് ഉറപ്പിച്ചു.
അങ്ങനെ ചെറിയൊരു ഓഡിഷനുവേണ്ടി എന്റെ ഓഫിസില്‍ അദ്ദേഹം വന്നു.’അതിഗംഭീര പെര്‍ഫോമര്‍ ആണ് അദ്ദേഹം. ഇപ്പോള്‍ ജോജുവിനെ കുറേപേര്‍ കൂടി അറിഞ്ഞു തുടങ്ങി. നായാട്ട് സിനിമയിലൊക്കെ മികച്ച പ്രകടനമാണ് അദ്ദേഹത്തിന്റേത്. മാത്രമല്ല ജീവിതത്തില്‍ ഒരുപാട് വര്‍ഷങ്ങള്‍ ഇതിനായി കഷ്ടപ്പെട്ട് ഇവിടെ വരെ എത്തിയ ആളാണ് ജോജു.
അവരുടെ പുറകിലും വലിയൊരു കഥയുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി തുടങ്ങി നായകനായ ആള്. ഡെഡിക്കേഷന് അപാരമാണ്. പെര്‍ഫോമന്‍സും അതുപോലെ തന്നെ. ഭയങ്കര കൂള്‍ ആണ് അദ്ദേഹം. ജോജുവിനൊപ്പം വര്‍ക്ക് ചെയ്യുന്നത് വളരെ സന്തോഷം നല്കുന്ന കാര്യമാണ്’എന്നും കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.
