Connect with us

മുഖ്യമന്ത്രിയുടെ വാക്സിന്‍ ചലഞ്ചിലേക്ക് 16 ലക്ഷം രൂപ കൈമാറി ഫിയോക്ക്

Malayalam

മുഖ്യമന്ത്രിയുടെ വാക്സിന്‍ ചലഞ്ചിലേക്ക് 16 ലക്ഷം രൂപ കൈമാറി ഫിയോക്ക്

മുഖ്യമന്ത്രിയുടെ വാക്സിന്‍ ചലഞ്ചിലേക്ക് 16 ലക്ഷം രൂപ കൈമാറി ഫിയോക്ക്

മുഖ്യമന്ത്രിയുടെ വാക്സിന്‍ ചലഞ്ചിലേക്ക് സംഭവാന നല്‍കി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. 16 ലക്ഷം രൂപയുടെ ചെക്ക് ഫിഷറീസ്, സിനിമ, സാംസ്‌കാരിക മന്ത്രിയായ സജി ചെറിയാനാണ് കൈമാറിയത്. പ്രസിഡന്റ് വിജയ്കുമാര്‍, സെക്രട്ടറി സിമേഷ് ജോസഫ് മണര്‍കാട്ട്, വൈസ് പ്രസിഡന്റ് സോണി തോമസ് എന്നിവര്‍ ചേര്‍ന്നാണ് ഇന്നലെ തുക കൈമാറിയത്. നിരവധി പേരാണ് സംസ്ഥാനത്ത് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച ശേഷം ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയത്.

അതേസമയം സംസ്ഥാനത്ത് ഇന്നലെ 19,661 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 213 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9222 ആയി.

തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂര്‍ 1401, ഇടുക്കി 917, കോട്ടയം 846, കണ്ണൂര്‍ 746, പത്തനംതിട്ട 638, കാസര്‍ഗോഡ് 461, വയനാട് 307 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,00,55,047 സാമ്പിളുകളാണ് പരിശോധിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top