Malayalam
തുറുപ്പു ഗുലാന് സിനിമയില്‍ മമ്മൂക്ക ഡാന്‍സ് പഠിക്കുന്നതായി മനഃപൂര്‍വം അവതരിപ്പിച്ചതാണ്, അതിന്റെ ക്രെഡിറ്റ് അയാള്‍ക്ക് ആണെന്ന് ജോണി ആന്റണി
തുറുപ്പു ഗുലാന് സിനിമയില്‍ മമ്മൂക്ക ഡാന്‍സ് പഠിക്കുന്നതായി മനഃപൂര്‍വം അവതരിപ്പിച്ചതാണ്, അതിന്റെ ക്രെഡിറ്റ് അയാള്‍ക്ക് ആണെന്ന് ജോണി ആന്റണി
നിരവധി ചിത്രങ്ങളിലൂടെ നടനായും സംവിധായകനായും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട വ്യക്തിയായി മാറിയ താരമാണ് ജോണി ആന്റണി. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ അവസാനം തിയേറ്ററുകളിലെത്തിയ സിനിമ മമ്മൂട്ടി നായകനായ തോപ്പില്‍ ജോപ്പന് ആയിരുന്നു.
നടനെന്ന നിലയിലാണ് ജോണി ആന്റണി ഇപ്പോള്‍ സിനിമയില്‍ സജീവമായിരിക്കുന്നത്. മമ്മൂട്ടി ഡേറ്റ് തന്നിരിക്കുന്നതാണ് തന്നെ വീണ്ടും സംവിധായകനാകാന്‍ പ്രേരിപ്പിക്കുന്നതെന്ന് ജോണി ആന്റണി പറഞ്ഞിരുന്നു. അതിനാല്‍ തന്നെ ജോണി ആന്റണിയുടെ സംവിധാനത്തില്‍ വീണ്ടുമൊരു മമ്മൂട്ടി ചിത്രം കൂടി ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.
അതേസമയം, മമ്മൂട്ടിയെ നായകനാക്കി താന്‍ എടുത്ത നാല് ചിത്രങ്ങളിലും അദ്ദേഹം നൃത്തം ചെയ്യുന്നുണ്ട് എന്നാണ് സംവിധായകന് പറയുന്നത്. തുറുപ്പു ഗുലാന് സിനിമയില്‍ മമ്മൂക്ക ഡാന്‍സ് പഠിക്കുന്നതായി മനഃപൂര്‍വം അവതരിപ്പിച്ചതാണ്. ഒരിക്കലും പഠിക്കാത്ത പണിക്കു പോയിരിക്കുകയാണെന്ന് അതില്‍ പറയുന്നുണ്ട്.
തന്റെ നാല് ചിത്രങ്ങളിലും മമ്മൂക്ക നൃത്തം ചെയ്യുന്നുണ്ട്. അതിന്റെ ക്രെഡിറ്റ് ഡാന്‍സ് ഒരുക്കിയ ദിനേശ് മാസ്റ്റര്‍ക്കാണ്. വലിയ നടനാണെങ്കിലും തന്റെ സിനികളില്‍ അദ്ദേഹം ആസ്വദിച്ചാണ് അഭിനയിച്ചിരുന്നത്.
തന്നില്‍ നിന്നും വലിയ സംഭവങ്ങളൊന്നും അദ്ദേഹം പ്രതീക്ഷിക്കുന്നില്ല. പതിവു ശൈലിയിലുള്ള തമാശപ്പടം ആണ് അദ്ദേഹത്തിനു വേണ്ടത് എന്നും ജോണി ആന്റണി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഹോം ആണ് സംവിധായകന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഹോമില്‍ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ജോണി ആന്റണി അവതരിപ്പിച്ചത്.
