ഒരു സ്ത്രീയെ വഞ്ചിച്ചിട്ട് സദ്യ കൊടുത്താല്‍ പാപം തീരുമത്രെ, പിറക്കാന്‍ പോകുന്ന കുട്ടി അത് ഒരു ബ്രാഹ്മണ കുട്ടിയല്ലെ കിട്ടിയത് ഭാഗ്യമായി കരുതിയാല്‍ മതിയെന്നായിരുന്നു മറുപടി; ജീവിതത്തില്‍ തന്നെ ദുഃഖിപ്പിച്ച അനുഭവം പങ്കുവെച്ച് ഇന്നസെന്റ്

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് ഇന്നസെന്റ്. ഇപ്പോഴിതാ ജീവിതത്തില്‍ തന്നെ ദുഖിപ്പിച്ച ഒരു അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇന്നസെന്റ്. കര്‍ണ്ണാടകയിലെ ഒരു ഗ്രാമത്തില്‍ തനിക്ക് നേരിട്ട് കാണേണ്ടി വന്ന ഒരു ദുരാചാരത്തെക്കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
ഇന്നസെന്റിന്റെ വാക്കുകള്‍
വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പും നമ്മുടെ കേരളം സാംസ്കാരികമായി മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുന്നിലായിരുന്നു എന്ന് തന്നെ വേണം കരുതാന്‍. കാരണം എനിക്ക് നേരിട്ട ഒരു അനുഭവം പറയാം. കര്‍ണ്ണാടകയിലെ ശാപന്നൂര്‍ എന്ന ഗ്രാമം സന്ദര്‍ശിച്ച സമയം. ഞാന്‍ നോക്കുമ്പോള്‍ ഒരു സ്ത്രീ ദേഹമാസകലം പലതരം ഇലകള്‍ കെട്ടി വെ്ച്ച് വരുന്നുണ്ട്.
അവരുടെ കൂട്ടത്തില്‍ കുറച്ച് ആളുകളുമുണ്ട്. അതിലൊരാള്‍ ഒരാടിനെ പിടിച്ചിരിക്കുന്നു. മറ്റൊരാളുടെ കയ്യില്‍ ഒരു മഴുവുമുണ്ട്. ഇത് കണ്ട് കൗതുകം തോന്നി ഞാന്‍ എനിക്കൊപ്പമുള്ള സുഹൃത്ത് കാര്‍ത്തുമ്പിയോട് അതെന്താണെന്ന് ചോദിച്ചു. അവള് പറഞ്ഞു.
ആ പെണ്‍കുട്ടിയുടെ പേര് മാളിയമ്മ എന്നാണ് അവളെ ഉയര്‍ന്ന ജാതിക്കാരനായ ബസവരാജ് എന്നൊരാള്‍ ചതിച്ച് ഗര്‍ഭിണിയാക്കി, അതിന്റെ പാപപരിഹാരത്തിനായി അവരെല്ലാവരും ആ ആടിനെ അറുത്ത് ഇന്ന് ഒപ്പമുള്ള ആളുകള്‍ക്ക് ഒരു സദ്യ കൊടുക്കുമെന്ന്.
ഒരു സ്ത്രീയെ വഞ്ചിച്ചിട്ട് സദ്യ കൊടുത്താല്‍ പാപം തീരുമത്രെ. അപ്പോള്‍ ഞാന്‍ ചോദിച്ചു അപ്പോള്‍ പിറക്കാന്‍ പോകുന്ന കുട്ടിയോ ഓ അത് ഒരു ബ്രാഹ്മണ കുട്ടിയല്ലെ കിട്ടിയത് ഭാഗ്യമായി കരുതിയാല്‍ മതിയെന്നായിരുന്നു മറുപടി. എന്താണിത്, എനിക്ക് നല്ല വിഷമം തോന്നി.
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
പ്രേക്ഷകർ ഏറെ ഞെട്ടലോടെയായിരുന്നു നടി ഷെഫാലി ജരിവാല(42)യുടെ മരണവാർത്ത പുറത്തെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രിയാോടെയാണ് ഷെഫാലിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ...