Malayalam
പരസ്യമായി ഇന്ജെക്ഷന് എടുത്ത് യുവനടി; വൈറലായി ചിത്രങ്ങള്‍
പരസ്യമായി ഇന്ജെക്ഷന് എടുത്ത് യുവനടി; വൈറലായി ചിത്രങ്ങള്‍
2010ലെ മിസ് കേരള വിജയിയായ ഇന്ദു തമ്പി എന്ന താരം ഫാദേഴ്സ് ഡേ, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളിലൂടെ ജനശ്രദ്ധ നേടിയ താരമാണ്. മിനി സ്ക്രീനില്‍ നിന്നും ബിഗ് സ്ക്രീനിലേയ്ക്ക് എത്തിയ താരം കൂടിയാണ് ഇന്ദു. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇന്ദു പങ്ക്് വെയ്ക്കുന്ന ചിത്രങ്ഹള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പബ്ലിക് ഇന്‍സുലിന്‍ ഇഞ്ചക്ഷന് എടുക്കുന്ന ചിത്രമാണ് ഇന്ദു തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്ക് വെച്ചത്.
ഇത് താന്‍ ഏറെ ഇഷ്ടപ്പെട്ട കാര്യമാണ്. ഒരു കാര്യത്തെ കുറിച്ചുള്ള ബോധ്യമാണ് അതിനുള്ള പേടി കുറയ്ക്കുന്നത് എന്നും ചിത്രം പങ്ക് വെച്ച് ഇന്ദു പറയുന്നു. തട്ടുകടയിലിരുന്ന് ഇന്സുലിനെടുത്തു കൊണ്ട് രണ്ട് ലവ്ലി ലേഡീസിനൊപ്പം ഭക്ഷണത്തിനായി കാത്തിരിക്കുകയാണ്. ഞങ്ങള്‍ മൂവരും കൊവിഡ് നെഗറ്റീവ് ടെസ്റ്റ് റിസല്‍ട്ട് ലഭിച്ചവരാണ്. ഭക്ഷണം കഴിക്കാനായി മാസ്ക് മാറ്റിയതാണ് എന്നും ഇന്ദു ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. നടനായ മേജര്‍ കിഷോറാണ് ഇന്ദുവിന്റെ ഭര്‍ത്താവ്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ 2014 ല്‍ ഇരുവരും വിവാഹിതരാകുകയായിരുന്നു.
about indu thampy
