Connect with us

എന്താണ് ഇത്തരം ആളുകളുടെ മെന്റാലിറ്റി എന്നറിയില്ല, എന്തായാലും അത് ശരിയല്ല; സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ ഭാവന

Malayalam

എന്താണ് ഇത്തരം ആളുകളുടെ മെന്റാലിറ്റി എന്നറിയില്ല, എന്തായാലും അത് ശരിയല്ല; സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ ഭാവന

എന്താണ് ഇത്തരം ആളുകളുടെ മെന്റാലിറ്റി എന്നറിയില്ല, എന്തായാലും അത് ശരിയല്ല; സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ ഭാവന

സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ നടി ഭാവന. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെയുള്ള ഡബ്ല്യുസിസിയുടെ റെഫ്യൂസ് ദ അബ്യൂസ് കാമ്പയിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു താരം. ‘സ്ത്രീകള്‍ക്ക് എതിരെയാണ് സൈബര്‍ അതിക്രമങ്ങള്‍ കൂടുതലായി കണ്ടു വരുന്നത്. ഈ മെന്റാലിറ്റി ശരിയല്ല. ‘സോഷ്യല്‍ മീഡിയയില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കി മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയുക, അല്ലെങ്കില്‍ കമന്റ് എഴുതുക. സ്ത്രീകള്‍ക്കെതിരേയാണ് ഇത്തരം ഓണ്‍ലൈന്‍ അബ്യൂസുകള്‍ കൂടുതലും കണ്ടു വരുന്നത്. ഞാന്‍ എന്തും പറയും, എന്നെ ആരും കണ്ടു പിടിക്കില്ല എന്നാണോ അല്ലെങ്കില്‍ മറ്റുള്ളവരുടെ ശ്രദ്ധ കിട്ടുന്നത് വേണ്ടി ചെയ്യുന്നതാണോ ഇത്തരത്തിലുള്ള ആളുകളുടെ മെന്റാലിറ്റി എന്നറിയില്ല. അത് എന്ത് തന്നെയാണെങ്കില്‍ അത്ര നല്ലതല്ല. പരസ്പരം ദയവോടെ പെരുമാറുക.. റെഫ്യൂസ് ദ അബ്യൂസ്’ എന്നായിരുന്നു ഭാവനയുടെ വാക്കുകള്‍.

നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയലോകത്തേയ്ക്ക് കാലെടുത്ത് വെയ്ക്കുന്നത്. തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷാ ചിത്രങ്ങളിലും തന്റേതായ സ്ഥാനം നേടി എടുക്കാന്‍ ഭാവനയ്ക്ക് ആയി. ഇപ്പോള്‍ മലയാള സിനിമയില്‍ നിന്നും ഇടവേളയെടുത്തു നില്‍ക്കുന്ന താരത്തിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്‍സ്‌പെക്ടര്‍ വിക്രം, ഭജ്രംഗി 2, ഗോവിന്ദ ഗോവിന്ദ, ശ്രീകൃഷ്ണ@ജിമെയില്‍.കോം എന്നീ കന്നഡ ചിത്രങ്ങളാണ് ഭാവനയുടെതായി റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രങ്ങള്‍.

More in Malayalam

Trending

Recent

To Top