മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താര കുടുംബമാണ് സുകുമാരന്റേത്. ഭാര്യ മല്ലിക സുകുമാരനും പൃഥ്വിരാജും ഇന്ദ്രജിത്തുമെല്ലാം മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോഴിതാ കുട്ടിക്കാലത്തെ അനുഭവം പങ്കുവച്ചുള്ള ഇന്ദ്രജിത്തിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സ്കൂളിലെ ലളിതഗാന മത്സരത്തില്‍ പാട്ട് തെറ്റിയിട്ടും പൃഥ്വിക്ക് ഒന്നാം സ്ഥാനം കിട്ടിയതിനെ കുറിച്ചാണ് താരം പറയുന്നത്. താനും പൃഥ്വിയും ഒരേ പാട്ടായിരുന്നു പാടിയത്. താന്‍ സീനിയര്‍ വിഭാഗത്തിലും പൃഥ്വി ജൂനിയര്‍ കാറ്റഗറിയിലും ആയിരുന്നു.
പൃഥ്വി പാടിയത് തനിക്ക് ഓര്‍മ്മയുണ്ട്. മുഴുവന്‍ ലിറിക്സും തെറ്റിച്ചായിരുന്നു അവന് പാടിയത്. പക്ഷേ ജഡ്ജസ് പൃഥ്വിയുടെ കോണ്‍ഫിഡന്‍സ് കണ്ട് ലിറിക്സ് ഒന്നും നോക്കിയില്ല. അങ്ങനെ അവന് ഫസ്റ്റ് കിട്ടി.
പക്ഷേ, താന്‍ വളരെ സൂക്ഷ്മമായി നിരീക്ഷിച്ച് പ്രിപെയര്‍ ചെയ്തായിരുന്നു പാടിയത്. അതുകൊണ്ട് തനിക്കും ഫസ്റ്റ് കിട്ടി. അങ്ങനെ ഒരേ പാട്ട് തന്നെ പാടി രണ്ട് പേരും ഫസ്റ്റ് പ്രൈസ് വാങ്ങി എന്നാണ് ഇന്ദ്രജിത്ത് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
പിറന്നുവീണ് അഞ്ചാം ദിവസത്തിൽ ഒരു ചിത്രത്തിലെ നായികയാകുകയെന്ന അപൂർവ്വ ഭാഗ്യം ഒരു പെൺകുഞ്ഞിനു ലഭിച്ചിരിക്കുന്നു. മാജിക് ഫ്രെയിം സിനിമകളുടെ എക്സിക്കുട്ടീവ് പ്രൊഡ്യൂസറായ...
പ്രേക്ഷകർക്കേറെ സുപരിചിതനായ ഗായകനാണ് ജി വേണുഗോപാൽ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അദ്ദേഹം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ രണ്ടാം...