Malayalam
ഇമേജ് നോക്കി അഭിനയിച്ച നടിയല്ല താന്‍, അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടില്ല!, തുറന്ന് പറഞ്ഞ് ഇന്ദ്രജ
ഇമേജ് നോക്കി അഭിനയിച്ച നടിയല്ല താന്‍, അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടില്ല!, തുറന്ന് പറഞ്ഞ് ഇന്ദ്രജ
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഇന്ദ്രജ. എന്നാല്‍ ഇപ്പോഴിതാ ഇമേജ് നോക്കി അഭിനയിച്ച നടിയല്ല താനെന്ന് പറഞ്ഞിരിക്കുകയാണ് താരം. നടിമാര്‍ പലരും അമ്മ വേഷം ചെയ്യാന്‍ മടിക്കുന്നവരാണ്. അത്തരം വേഷങ്ങളിലേക്ക് ക്ഷണിച്ചാലും പലരും അത് അവതരിപ്പിക്കില്ല. എന്നാല്‍ അത്തരം നടിമാരുടെ കൂട്ടത്തില്‍ തന്നെ ഉള്പ്പെടുത്തെണ്ടെന്ന് തുറന്ന് പറയുകയാണ് നടി ഇന്ദ്രജ.
താന്‍ എന്നും അമ്മ വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അങ്ങനെ ഒരു കഥാപാത്രം തനിക്ക് ആരും നല്‍കിയില്ലെന്ന് ഒരു അഭിമുഖത്തില്‍ ഇന്ദ്രജ പറഞ്ഞു. ‘ബെന്‍ ജോണ്സണ്’ എന്ന സിനിമയില്‍ താന്‍ അവിവാഹിതയായ നായികയായിരുന്നുവെന്നും ഇന്ദ്രജ പറയുന്നു.
‘ഇമേജ് നോക്കി അഭിനയിച്ച നടിയല്ല ഞാന്‍. എനിക്ക് അമ്മ വേഷങ്ങള്‍ ചെയ്യാന്‍ കിട്ടിയിട്ടില്ല. ഞാന്‍ ഒരുപാട് നായിക വേഷങ്ങള്‍ ചെയ്തു കഴിഞ്ഞ ശേഷം വന്ന സിനിമയാണ് ‘ബെന്‍ ജോണ്സണ്’ പോലെയുള്ള സിനിമകള്‍. അതിലും ഞാന്‍ അവിവാഹിതയായ നായികയായിരുന്നു.
അമ്മ വേഷങ്ങള്‍ ചെയ്താല്‍ ലീഡ് റോളാണ് ആഗ്രഹിക്കുന്നത് ഒരു സിനിമയില്‍ വെറുതെയൊരു അമ്മ വേഷം ചെയ്തു പോകാന്‍ ഇഷ്ടമല്ല. ചെയ്യുന്ന സിനിമയില്‍ പെര്‍ഫോം ചെയ്യാനുള്ള സ്പേസ് ഉണ്ടായിരിക്കണം’. ഇപ്പോള്‍ തെലുങ്കില്‍ സജീവമായ ഇന്ദ്രജ മലയാളത്തില്‍ അവസാനം ചെയ്തത് ‘നരകാസുരന്’ എന്ന ചിത്രമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെ നായികയായും ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്.
