Malayalam
ഇന്ദ്രജയെ ഓര്‍മ്മയുണ്ടോ…!, താരത്തിന്റെ പുതിയ വിശേഷങ്ങള്‍ ഇങ്ങനെ.., വൈറലായി വീഡിയോ
ഇന്ദ്രജയെ ഓര്‍മ്മയുണ്ടോ…!, താരത്തിന്റെ പുതിയ വിശേഷങ്ങള്‍ ഇങ്ങനെ.., വൈറലായി വീഡിയോ
ഒരുകാലത്ത് തെന്നിന്ത്യയിലാകെ നിറഞ്ഞ് നിന്നിരുന്ന താരമാണ് ഇന്ദ്രജ. എന്നാല്‍ ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും ഇടവേളയെടുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. അടുത്തകാലത്ത് ‘ട്വല്‍ത്ത് സി’ എന്ന ഒരു ചിത്രത്തിലൂടെ ഇന്ദ്രജ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു.
‘കരിയറില്‍ നീണ്ട ഇടവേളയൊന്നും ഞാനെടുത്തിരുന്നില്ല. തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിക്കുന്നുണ്ടെങ്കിലും മലയാളത്തില്‍ സിനിമകള്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. സാമൂഹിക പ്രസക്തിയുള്ള ഒരു കഥാപാത്രമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ അവസരം നഷ്ടപ്പെടുത്തേണ്ടെന്നു തോന്നി,’ എന്നാണ് ഇതിനോട് താരം പ്രതികരിച്ചത്.
തമിഴ്, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലായി എഴുപത്തിയഞ്ചോളം ചിത്രങ്ങളിലും നിരവധിയേറെ ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ട ഇന്ദ്രജയുടെ ആദ്യചിത്രം തമിഴില്‍ റിലീസ് ചെയ്ത ‘ഉഴൈപ്പാലി’ ആയിരുന്നു. പിന്നീട് തെലുങ്ക്, കന്നട ചിത്രങ്ങളുടെ ഭാഗമായ ഇന്ദ്രജ അതിനു ശേഷമാണ് മലയാളത്തിലേക്ക് എത്തിയത്.
‘ഇന്‍ഡിപെന്‍ഡന്‍സ്’, ‘ഉസ്താദ്’, ‘എഫ് ഐ ആര്‍’, ‘ശ്രദ്ധ’, ‘ബെന്‍ ജോണ്‍സണ്‍’, ‘വാര്‍ ആന്‍ഡ് ലവ്’ തുടങ്ങി നിരവധി മലയാളസിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന നടിയാണ് ഇന്ദ്രജ. ടെലിവിഷന്‍ താരമായ മുഹമ്മദ് അബ്‌സറാണ് ഇന്ദ്രജയുടെ പങ്കാളി. 2005ല്‍ വിവാഹിതരായ ഇവര്‍ക്ക് പതിനൊന്നു വയസ്സുകാരിയായ ഒരു മകളുമുണ്ട്.