News
ഇളയരാജയുടെ അംഗീകാരം ലഭിച്ചു.., ഇനി ഇളയരാജ ഹിറ്റ്‌സ് ബഹിരാകാശത്തും
ഇളയരാജയുടെ അംഗീകാരം ലഭിച്ചു.., ഇനി ഇളയരാജ ഹിറ്റ്‌സ് ബഹിരാകാശത്തും
Published on
തെന്നിന്ത്യയില്‍ പകരം വെയ്ക്കാനില്ലാത്ത സംഗീത സംവിധായകനാണ് ഇളയരാഡ. ഇപ്പോഴിതാ ഇളയരാജയുടെ പാട്ടുകള്‍ ഇനി ബഹിരാകാശത്ത് കേള്‍പ്പിക്കും എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
നാസയുടെ സഹായത്തോടെ ഉടന്‍ വിക്ഷേപിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹമാണ് ഇളയരാജയുടെ പാട്ടു കേള്‍പ്പിക്കുക. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായാകും ഉപഗ്രഹം വിക്ഷേപിക്കുക.
ഇന്ത്യയുടെ പൈതൃകവും സംസ്‌കാരവും ലോകത്തെ അറിയിക്കുന്നതാകും വിക്ഷേപണം. തമിഴ്നാട്ടിലാണ് ഉപഗ്രഹം നിര്‍മിച്ചത്. അതേസമയം ഗാനം ബഹിരാകാശത്ത് ഉപയോഗിക്കുന്നതില്‍ ഇളയരാജയുടെ അംഗീകാരം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
മറാത്ത ഗാനരചയിതാവ് സുവാനന്ദ് കിര്‍കിരെ ഹിന്ദിയില്‍ എഴുതി ഇളയരാജ തമിഴില്‍ ആലപിച്ച ഗാനമാകും ബഹിരാകാശത്ത് കേള്‍പ്പിക്കുക. 75 വര്‍ഷമായ ഇന്ത്യയുടെ അഭിമാനാര്‍ഹമായ ചരിത്രമാണ് ഗാനത്തിന്റെ ഉള്ളടക്കം.
Continue Reading
You may also like...
Related Topics:ilayaraja
