Connect with us

‘കൃഷ്’ ചിത്രത്തിന്റെ 15-ാം വാര്‍ഷികദിനത്തില്‍ സന്തോഷ വാര്‍ത്തയുമായി ഋത്വിക് റോഷന്‍; ആകാംക്ഷയോടെ ആരാധകര്‍

News

‘കൃഷ്’ ചിത്രത്തിന്റെ 15-ാം വാര്‍ഷികദിനത്തില്‍ സന്തോഷ വാര്‍ത്തയുമായി ഋത്വിക് റോഷന്‍; ആകാംക്ഷയോടെ ആരാധകര്‍

‘കൃഷ്’ ചിത്രത്തിന്റെ 15-ാം വാര്‍ഷികദിനത്തില്‍ സന്തോഷ വാര്‍ത്തയുമായി ഋത്വിക് റോഷന്‍; ആകാംക്ഷയോടെ ആരാധകര്‍

ഒരുകാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ചിത്രമായിരുന്നു ഋത്വിക് റോഷന്‍ നായകനായി എത്തിയ കൃഷ്. ഇപ്പോഴിതാ ചിത്രത്തിന്റെ 15-ാം വാര്‍ഷികദിനത്തില്‍ സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് താരം. കൃഷിന്റെ നാലാം ഭാഗം വരുന്നു എന്ന വാര്‍ത്തയാണ് ഋത്വിക് റോഷന്‍ പ്രഖ്യാപിച്ചത്.

കറുത്ത ലെതര്‍ കോട്ടും മാസ്‌കുമണിഞ്ഞ കൃഷിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് നാലാം ഭാഗം വരുന്നുവെന്ന് ഋത്വിക് റോഷന്‍ ഇന്‍സ്റ്റാഗ്രാമില്‍ അറിയിച്ചത്. കോയി മില്‍ ഗയാ എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് കൃഷ്, കൃഷ് 3 ചിത്രങ്ങള്‍ പുറത്തിറങ്ങിയത്. ഋത്വിക് റോഷന്റെ അച്ഛനും സിനിമയുടെ സംവിധായകനുമായ രാകേഷ് റോഷന്‍ ഇപ്പോള്‍ നാലാം ഭാഗത്തിന്റെ തിരക്കഥയുടെ തിരക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാലാം ഭാഗം വരുമ്പോള്‍ ഋത്വിക്കിനും പ്രിയങ്കക്കുമൊപ്പം വന്‍ താരനിര ചിത്രത്തിലെത്തുമെന്നാണ് സൂചന. കൂടാതെ ഒന്നാം ഭാഗത്തിലെ ജാദു എന്ന അന്യഗ്രഹജീവി കൃഷ് 4ലും ഉണ്ടാകുമെന്ന് സൂചനയുണ്ട്. വിവരം പുറത്ത് വന്നതോടെ ആകാംക്ഷയിലാണ് ആരാധകര്‍.

2003ല്‍ പ്രദര്‍ശനത്തിനെത്തിയ കോയി മില്‍ ഗയാ എന്ന ബോളിവുഡ് ചിത്രത്തില്‍ ഋത്വിക് റോഷന്‍, പ്രീതി സിന്റ, രേഖ, സംവിധായകന്‍ രാകേഷ് റോഷന്‍ എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. 2006ല്‍ പുറത്തിറങ്ങിയ കൃഷില്‍ പ്രിയങ്ക ചോപ്ര, നസ്റുദ്ദീന്‍ ഷാ എന്നിവര്‍ ഋത്വികിനൊപ്പം മുഖ്യകഥാപാത്രങ്ങളായി. 2013ല്‍ തിയേറ്ററുകളിലെത്തിയ കൃഷ് 3യിലാവട്ടെ കങ്കണയുടെയും വിവേക് ഒബ്‌റോയിയുടെയും വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

More in News

Trending

Recent

To Top