Connect with us

വിജയ്‌യെ കുറിച്ച് ഒരു വാക്കു പറയാമോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി കിംഗ് ഖാന്‍; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

News

വിജയ്‌യെ കുറിച്ച് ഒരു വാക്കു പറയാമോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി കിംഗ് ഖാന്‍; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വിജയ്‌യെ കുറിച്ച് ഒരു വാക്കു പറയാമോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി കിംഗ് ഖാന്‍; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

തെന്നിന്ത്യയില്‍ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഇളയദളപതി വിജയ്. ഇപ്പോഴിതാ ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് വിജയ്യെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമയില്‍ 29 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തില്‍ ഷാരൂഖ് ഖാന്‍ കഴിഞ്ഞ ദിവസം ആരാധകരുമായി സംവദിക്കാന്‍ എത്തിയിരുന്നു.

ട്വിറ്ററിലെത്തിയ ഒരു ചോദ്യത്തിന് ഷാരൂഖ് നല്‍കിയ മറുപടിയാണ് ട്രെന്‍ഡിംഗ് ആയത്. വിജയ്യെ കുറിച്ച് ഒരു വാക്കു പറയാമോ എന്ന ആരാധകന്റെ ചോദ്യത്തിന് വെരി കൂള്‍ എന്നാണ് മറുപടി നല്‍കിയിയത്. ഷാരൂഖിന്റെ ഈ മറുപടിക്ക് 34,000ല്‍ ഏറെ ലൈക്കുകളും 11,000ല്‍ ഏറെ ഷെയറുകളുമാണ് ലഭിച്ചത്.

പല ചോദ്യങ്ങള്‍ക്കും നര്‍മ്മം നിറഞ്ഞ മറുപടികളാണ് ഷാരൂഖ് ഖാന്‍ നല്‍കിയിരിക്കുന്നത്. താങ്കളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ എന്താണെന്ന ചോദ്യത്തിന് ‘മുംബൈയിലെ മഴ പോലെ’ എന്നായിരുന്നു പ്രതികരണം. രാജ്കുമാര്‍ ഹിറാനിക്കൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ടോ എന്നായിരുന്നു മറ്റൊരു ആരാധകന് അറിയേണ്ടിയിരുന്നത്. ”ഇപ്പോള്‍ അദ്ദേഹത്തെ വിളിച്ച് ഈ അഭ്യര്‍ഥന നടത്താന്‍ ഒരുങ്ങുകയായിരുന്നു, അദ്ദേഹം താമസിച്ചാണ് ഉറങ്ങാറ്” എന്നാണ് ഷാരൂഖിന്റെ മറുപടി.

അതേസമയം, കഴിഞ്ഞ ദിവസം വിജയ്ക്കൊപ്പമുള്ള ഹാട്രിക് വിജയചിത്രങ്ങള്‍ ഒരുക്കിയ അറ്റ്ലി ഷാരൂഖ് ഖാനെ വെച്ച് ഒരു ബോളിവുഡ് ചിത്രം ചെയ്യുവാന്‍ പദ്ധതിയിടുന്നു എന്നുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഈ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണന്നും ഷാരൂഖിന്റെ നായികയായി നയന്‍താര എത്തുന്നു എന്നുമാണ് പുതിയ വിവരം.

ദക്ഷിണേന്ത്യയിലെ ഒരു പ്രധാനപ്പെട്ട നായികയെ ചിത്രത്തില്‍ കൊണ്ടുവരണമെന്ന് നിര്‍മാതാക്കള്‍ ആലോചിച്ചിരുന്നു. നയന്‍താരയെ അറ്റ്ലി ചിത്രത്തില്‍ എത്തിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങി എന്നുമാണ് റിപ്പോര്‍ട്ടുകള്‍. രാജാറാണി, ബിഗില്‍ തുടങ്ങിയ ചിത്രങ്ങളില്‍ സംവിധായകന്‍ അറ്റ്‌ലിയ്‌ക്കൊപ്പം നയന്‍താര നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

More in News

Trending

Recent

To Top