Malayalam
ബാലകൃഷ്ണ സാറിന്റെ സിനിമകള്‍ കണ്ടിട്ടില്ല, അല്ലു അര്‍ജുന്‍ സിനിമകളുടെ മലയാളം ഡബ്ബിംഗ് മാത്രമേ കണ്ടിട്ടുള്ളൂ…; നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി എത്തുന്ന സന്തോഷം പങ്കിട്ട് ഹണി റോസ്
ബാലകൃഷ്ണ സാറിന്റെ സിനിമകള്‍ കണ്ടിട്ടില്ല, അല്ലു അര്‍ജുന്‍ സിനിമകളുടെ മലയാളം ഡബ്ബിംഗ് മാത്രമേ കണ്ടിട്ടുള്ളൂ…; നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി എത്തുന്ന സന്തോഷം പങ്കിട്ട് ഹണി റോസ്
തെലുങ്കില്‍ ഏറെ ആരാധകരുള്ള താരമാണ് നന്ദമൂരി ബാലകൃഷ്ണ. ഇപ്പോഴിതാ നന്ദമൂരി ബാലകൃഷ്ണയ്ക്കൊപ്പമുള്ള തെലുങ്ക് ചിത്രത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി ഹണി റോസ്. താന്‍ ആദ്യമായി അഭിനയിച്ച തെലുങ്ക് ചിത്രം പുറത്തു വന്നിട്ടില്ല അതിനാല്‍ ഈ സിനിമ തന്റെ ഭാഗ്യമാണെന്നാണ് ഹണി റോസ് പറയുന്നത്.
ആദ്യം അഭിനയിച്ച തെലുങ്ക് സിനിമ പുറത്തിറങ്ങിയിരുന്നില്ല. അതുകൊണ്ട് തന്നെ പിന്നെ ഒരു തെലുങ്ക് സിനിമ എന്നത് മനസില്‍ ഉണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ബാലകൃഷ്ണക്കൊപ്പം പുതിയൊരു തെലുങ്ക് സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. തന്റെ ഭാഗ്യമാണ് ഈ അവസരം. നല്ലൊരു ടീമിനൊപ്പം ഒരു തെലുങ്ക് സിനിമ ചെയ്യുക എന്നത് ഭാഗ്യം തന്നെയാണ്.
സിനിമയുടെ ഷൂട്ട് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. താനും ഉടനെ ജോയിന്‍ ചെയ്യും. കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും പറയാന്‍ പറ്റില്ല. പേര് മീനാക്ഷി. ബാലകൃഷ്ണ സാറിന്റെ പെയര്‍ ആണ്. പെര്‍ഫോം ചെയ്യാന്‍ ഒരുപാട് സാധ്യതയുള്ള ശക്തമായ ഒരു കഥാപാത്രമാണിത്. വളരെ കുറച്ച് തെലുങ്ക് സിനിമകളെ താന്‍ കണ്ടിട്ടുള്ളു.
ബാലകൃഷ്ണ സാറിന്റെ അല്ല, അല്ലു അര്‍ജുന്‍ സിനിമകളുടെ മലയാളം ഡബ്ബിംഗ്. താന്‍ ഇപ്പോള്‍ സുരേഷ് എന്ന ഇന്‍സ്ട്രക്ടറുടെ കീഴില്‍ തെലുങ്ക് പഠിക്കുകയാണ്. തെലുങ്ക് സിനിമക്ക് പുറമെ തമിഴില്‍ ജയ്‌ക്കൊപ്പം പട്ടാംപൂച്ചി മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം മോണ്‍സ്റ്റര്‍ തുടങ്ങിയ സിനിമകളും അഭിനയിക്കുന്നുണ്ട്. സിനിമ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ശരിയാണോ തെറ്റാണോ എന്നൊന്നും പറയാന്‍ കഴിയില്ല. ചങ്ക്‌സ് എന്ന സിനിമക്ക് ശേഷമാണ് താന്‍ വലിയ ഒരു ബ്രേക്ക് എടുത്തത്.
ഒരുപാട് ഇഷ്ടമായിരുന്നു ആ കഥാപാത്രം. പക്ഷെ അല്‍പ്പം ഗ്ലാമറസ് ആയത് കൊണ്ട് ഒരുപാട് നെഗറ്റീവ് റിവ്യൂകള്‍ കിട്ടിയിരുന്നു. എന്നാല്‍ ആ സമയത്ത് തന്നെയാണ് തനിക്ക് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ വന്നതും. കാമ്പുള്ള സീരിയസ് കഥാപാത്രങ്ങളിലേക്ക് ശ്രദ്ധ മാറ്റാനും തനിക്ക് കഴിഞ്ഞുവെന്നും ഹണി റോസ് വ്യക്തമാക്കി.
