Malayalam
മൂന്ന് സീസണിനേയും കടത്തിവെട്ടും, എത്തുന്നത് കൊലകൊമ്പൻ!? ഇത് സത്യമാവുകയാണെങ്കിൽ കേരള രാഷ്ട്രീയം ഉറ്റു നോക്കും, ഞെട്ടിച്ച് ബിഗ് ബോസ്സ് സീസൺ 3 ലെ മത്സരാർത്ഥി
മൂന്ന് സീസണിനേയും കടത്തിവെട്ടും, എത്തുന്നത് കൊലകൊമ്പൻ!? ഇത് സത്യമാവുകയാണെങ്കിൽ കേരള രാഷ്ട്രീയം ഉറ്റു നോക്കും, ഞെട്ടിച്ച് ബിഗ് ബോസ്സ് സീസൺ 3 ലെ മത്സരാർത്ഥി
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ബിഗ് ബോസ്സ് മലയാളം സീസണ്‍ 4 ആരംഭിക്കുകയാണ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോ യുടെ പ്രൊമോ വീഡിയോസ് ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. എങ്കിലും മത്സരാര്‍ഥികളെ കുറിച്ച് യാതൊരു വിവരവും ഇനിയും ലഭ്യമായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ നിറയെ പ്രെഡിക്ഷന്‍ ലിസ്റ്റ് നിറഞ്ഞു. അവരില്‍ ആരൊക്കെയുണ്ടാവും എന്നറിയില്ലെങ്കിലും മറ്റൊരു ലിസ്റ്റുമായി എത്തിയിരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരം ഫിറോസ് ഖാന്‍.
അടുത്ത സീസണിലെ മത്സരാര്‍ഥികളായി വരണമെന്ന് താന്‍ ആഗ്രഹിക്കുന്നവരെ പറ്റിയാണ് യൂട്യൂബിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ ഫിറോസ് പറയുന്നത്.
‘പ്രെഡിക്ഷന്‍ ലിസ്റ്റുമായിട്ടല്ല ഞാന്‍ വന്നത്. നാലാം സീസണില്‍ ഇവരൊക്കെ വന്നാല്‍ കൊള്ളാം എന്ന രീതിയില്‍ ഞാന്‍ ആഗ്രഹിക്കുന്ന വ്യക്തികളെ കുറിച്ചാണ് പറയുന്നത്. ഈ ലിസ്റ്റിലുള്ളവരൊക്കെ വന്നാല്‍ അടിപൊളി ആയിരിക്കുമെന്നാണ് ഫിറോസ് വ്യക്തമാക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ചെകുത്താന്‍ എന്ന് വിശേഷിപ്പിക്കുന്ന ആളുടെ പേരാണ് താരം ആദ്യം പറഞ്ഞത്. എന്തും വെട്ടിത്തുറന്ന് പറയുന്ന ആളാണ് അദ്ദേഹം. പുള്ളിയെ ബിഗ് ബോസില്‍ കൊണ്ട് വന്നാല്‍ തീപ്പാറിക്കും.
പി സി ജോര്‍ജാണ് രണ്ടാമത്തെ ആള്‍. എന്തും വെട്ടി തുറന്ന് പറയുന്ന ആളാണ്. ചില നര്‍മ്മങ്ങളോട് കൂടിയാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. കുറച്ച് അസഭ്യ വാക്കുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും ബിഗ് ബോസില്‍ വന്നാല്‍ പൊളിക്കും. അടുത്തത് ജിയ ഇറാനി. അദ്ദേഹവും ഇതിന് പറ്റിയ ആളാണ്. പിന്നെ രേവതി. ബിഗ് സീസണുകളെ കുറിച്ച് മനോഹരമായി റിവ്യു ചെയ്യുന്ന ഒരാളാണ്. ഇപ്പോഴും അത് ചെയ്യുന്നുണ്ട്. ബിഗ് ബോസിന്റെ എല്ലാ കാര്യങ്ങളും അരച്ച് കുടിച്ച ആളാണ്. അതുകൊണ്ട് രേവതി വന്നാലും ഷോ യില്‍ മികച്ച പ്രകടനം കാഴ്ച വെക്കാം.
ഒത്തിരി നന്മകളും സഹായങ്ങളും ചെയ്യുന്ന ഫിറോസ് കുന്നുംപറമ്പില്‍. അദ്ദേഹം വന്നാലും രസകരമായിരിക്കും. പിന്നെ കോമഡിയനും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലൊക്കെ പ്രവര്‍ത്തിച്ചിരുന്ന പാല സജി. പുള്ളിക്കാരന്‍ ഷോ യില്‍ വന്നാലും ശ്രദ്ധേയമായിരിക്കും. മറ്റൊന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ടയാണ്. ആ കുട്ടിയും പൊളി ആയിരിക്കും. ബിഗ് ബോസിനെ വേറൊരു തലത്തില്‍ കൊണ്ട് പോവാന്‍ സാധിക്കുന്ന മൂന്ന് പേരെ കൂറിച്ചും ഫിറോസ് സൂചിപ്പിച്ചു. ‘ശശികല ടീച്ചര്‍, വിവാദ പ്രസംഗങ്ങളിലൂടെ ശ്രദ്ധേയരായ പാസ്റ്ററെയും മുസ്ലീയാരെയും’ ആണ് നടന്‍ പറഞ്ഞത്. ശരിക്കും ഇവര്‍ അവിടെ ഉണ്ടെങ്കില്‍ നമ്മള്‍ ചിരിച്ച് മരിക്കും.
താന്‍ വളരെയധികം ഇഷ്ടപ്പെടുന്ന രണ്ട് വ്യക്തികള്‍ കൂടിയുണ്ട്. സന്തോഷ് ജോര്‍ജ് കുളങ്ങരയും സുനില്‍ പി ഇളയിടവും ആണ് ആ രണ്ട് പേര്‍. അടുത്തത് റിമി ടോമി. അവിടെയുള്ള എല്ലാവരെയും കൈയ്യിലെടുക്കാന്‍ പറ്റിയ ആളാണ്. ബിഗ് ബോസില്‍ വന്നാല്‍ അവരുടെ ഒര്‍ജിനല്‍ ക്യാരക്ടര്‍ വ്യക്തമാവും. ഇനി പറയുന്നത് ജാസ്മിന്‍ മുല്ലയെ പറ്റിയാണ്. ഒരുപാട് വേദനകളൊക്കെ അനുഭവിച്ച് അതില്‍ നിന്നും അതിജീവിച്ച് വന്ന ആളാണ് ജാസ്മിന്‍. ബിഗ് ബോസില്‍ വരാന്‍ എന്ത് കൊണ്ടും യോഗ്യനായ ആളാണ് ബോബി ചെമ്മണ്ണൂര്‍. ഇവരെ ഒക്കെ കൊണ്ട് വരികയാണെങ്കില്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത അത്രയും മനോഹരമായിരിക്കും ഈ സീസണ്‍ എന്നാണ് ഫിറോസ് പറയുന്നത്.
മൂന്നാം സീസണി ശക്തനായ മത്സരാര്‍ഥിയായിരുന്നു പൊളി ഫിറോസ് എന്ന വിളിപ്പേരുള്ള താരം. ഭാര്യ സജ്‌നയുടെ കൂടെ ഷോയിലേക്ക് എത്തിയെങ്കിലും പാതി വഴിയില്‍ പുറത്താക്കപ്പെടുകയായിരുന്നു.
