Malayalam
‘ലാലേട്ടനെ ഒരു ഹോളിവുഡ് ചിത്രത്തില്‍ കാണണം’; ലാലേട്ടന് പിറന്നാള്‍ ആശംസകളുമായി നടി ഹിമ ശങ്കര്‍
‘ലാലേട്ടനെ ഒരു ഹോളിവുഡ് ചിത്രത്തില്‍ കാണണം’; ലാലേട്ടന് പിറന്നാള്‍ ആശംസകളുമായി നടി ഹിമ ശങ്കര്‍
നടനവിസ്മയം മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ ഇന്ന് നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ മോഹന്‍ലാലിനെ ഒരു ഹോളിവുഡ് ചിത്രത്തില്‍ കാണണമെന്നതാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞിരിക്കുകയാണ് നടി ഹിമാ ശങ്കര്‍. മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റിലാണ് ഹിമ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.
ഹിമയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം;
ലാലേട്ടന്റെ പിറന്നാള്.. ഒരു ജനതയുടെ മനസ്സില്‍ ഒരു പുരുഷന് സാധിക്കുന്ന എല്ലാ സൗന്ദര്യത്തോടും , പ്രഭാവത്തോടും, പൂണ്ടു വിളയാടുന്ന മനുഷ്യന്‍.. വിയോജിപ്പുക്കള്‍ ഉണ്ടാകുമ്‌ബോള്‍ തന്നെ ഇഷ്ടം തോന്നാന്‍ മാത്രമുള്ള ഒരു കാന്തിക വലയം കാത്തു സൂക്ഷിക്കാന്‍ കഴിയുന്ന ആള്‍..
എപ്പോള്‍ കണ്ടാലും ചോദിക്കുന്നത് എന്നോട് മുടിയെ കുറിച്ചാണ്.. എന്റെ മുടി വെട്ടിയതില്‍ എനിക്ക് വിഷമം തോന്നിയത്, അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടിട്ടാണ്… ‘രാം” സിനിമയുടെ പൂജക്ക് ചെന്നപ്പോള്‍ ആദ്യം ചോദിച്ചത് മുടി വലുതായോ എന്ന്.. ഞാന്‍ ഞെട്ടിപ്പോയി.. ഇച്ചിരി എന്ന് പറഞ്ഞു തല ചെരിച്ച് കാണിച്ചു കൊടുത്തു..
ഒടിയന്‍ എന്ന സിനിമയുടെ സെക്കന്റ് രെവലറൗഹശഹ കാണാതിരുന്നപ്പോള്‍ സുരേഷ് ബാബു ചേട്ടന്റെ ഫോണില്‍ നിന്ന് വിളിച്ചു ചോദിച്ചു, എന്താണ് വരാത്തത് എന്ന്.. കാരണം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്ക് ലാലേട്ടനെ കുറിച്ച് ഉണ്ടായ എല്ലാ അഭിപ്രായങ്ങളും മാറ്റിമറിച്ചു..
എവിടെയോ സൈഡില്‍ നിന്ന എന്നെ അദ്ദേഹം എത്ര ശ്രദ്ധിച്ചിരുന്നു എന്ന് ഓര്‍ത്തു.. ഒരു ഹോളിവുഡ് ചിത്രത്തില്‍ ഇദ്ദേഹത്തെ കാണണം എന്ന് ആഗ്രഹം ഉണ്ട്… ഹാപ്പി പിറന്നാള് ലാലേട്ടാ..
