Connect with us

ഒരുപാട് ഓര്‍മകളും അനുഭവങ്ങളും സൃഷ്ടിച്ചെടുക്കുന്ന ജോലിയിലാണ് ഞാന്‍, ഭാവിയില്‍ അത് മാത്രം ആയിരിക്കും കൂടെ ഉണ്ടാവുക; രണ്ടാമതൊരു വിവാഹം കഴിക്കുമൊ എന്ന ചോദ്യത്തിന് മറുപടിയുമായി താരം

Malayalam

ഒരുപാട് ഓര്‍മകളും അനുഭവങ്ങളും സൃഷ്ടിച്ചെടുക്കുന്ന ജോലിയിലാണ് ഞാന്‍, ഭാവിയില്‍ അത് മാത്രം ആയിരിക്കും കൂടെ ഉണ്ടാവുക; രണ്ടാമതൊരു വിവാഹം കഴിക്കുമൊ എന്ന ചോദ്യത്തിന് മറുപടിയുമായി താരം

ഒരുപാട് ഓര്‍മകളും അനുഭവങ്ങളും സൃഷ്ടിച്ചെടുക്കുന്ന ജോലിയിലാണ് ഞാന്‍, ഭാവിയില്‍ അത് മാത്രം ആയിരിക്കും കൂടെ ഉണ്ടാവുക; രണ്ടാമതൊരു വിവാഹം കഴിക്കുമൊ എന്ന ചോദ്യത്തിന് മറുപടിയുമായി താരം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലെത്തിയ താരം ഇതുവരെ സൂപ്പര്‍ താരങ്ങളുടെയടക്കെ നായികയായി തിളങ്ങി. ഒരു അഭിനേത്രി മാത്രമല്ലെന്നും താന്‍ നല്ലൊരു ഗായികയാണെന്നു കൂടി താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താനൊരു രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിക്കാത്തതിന്റെ കാരണം പറഞ്ഞ് എത്തിയിരിക്കുകയാണ് താരം.

എന്റെ ജീവിതം എങ്ങനെയായിരിക്കണമെന്ന് ഒരു പരിധിവരെ തീരുമാനിക്കാന്‍ ഭാഗ്യം ലഭിച്ച വ്യക്തികളില്‍ ഒരാളാണ് ഞാന്‍. അത് വ്യക്തിപരമായ ജീവിതത്തില്‍ ആയാലും ശരി എന്റെ സിനിമ ജീവിതത്തിലായാലും ശരി. ഇപ്പോള്‍ ഒരുപാട് ഓര്‍മകളും അനുഭവങ്ങളും സൃഷ്ടിച്ചെടുക്കുന്ന ജോലിയുടെ തിരക്കിലാണ് ഞാന്‍. ഭാവിയില്‍ അത് മാത്രം ആയിരിക്കും കൂടെ ഉണ്ടാവുക എന്ന് അറിയാം.

ജീവിതത്തില്‍ കുറച്ചുകൂടി ഒരു ക്ലാരിറ്റി ലഭിക്കുന്ന സമയത്ത്, ഒരു പങ്കാളിയെ ആവാം എന്നും മംമ്ത പറയുന്നു. 2011ല്‍ ആയിരുന്നു മംമ്തയുടെ വിവാഹം നടക്കുന്നത്. എന്നാല്‍ ഈ ബന്ധം അധികം നീണ്ടു നിന്നില്ല. തൊട്ടടുത്ത വര്‍ഷം തന്നെ വിവാഹമോചനം നേടി. പിന്നീട് ഇതുവരെ മറ്റൊരു വിവാഹത്തെ കുറിച്ച് നടി സംസാരിച്ചിട്ടില്ല.

ഫോറന്‍സിക് എന്ന ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയ മംമ്തയുടെ മലയാള ചിത്രം. തേടല്‍ എന്നാ മ്യൂസിക് ആല്‍ബത്തിലും മംമ്ത മോഹന്‍ദാസ് അടുത്തിടെ പ്രത്യക്ഷപ്പെട്ടു. ജയസൂര്യ നായകനാകുന്ന രാമസേതു എന്ന ചിത്രത്തിലാണ് മംമ്ത മോഹന്‍ദാസ് ഇനി അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് സിനിമ ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ എന്ന ചിത്രത്തിലും മംമ്ത മോഹന്‍ദാസ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മംമ്ത പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുതിരപ്പുറത്തേറി പോരാളിയുടെ വേഷത്തിലാണ് മംമ്ത മോഹന്‍ദാസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏറ്റവും പുതിയ കണ്‍സെപ്റ് ഫോട്ടോഗ്രഫിയിലാണ് മംമ്ത എത്തിയത്.ചിത്രങ്ങള്‍ക്ക് ഒട്ടേറെപ്പേര്‍ ആണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

അടുത്തിടെ ‘ഭ്രമം’ എന്ന തന്റെ സിനിമയുടെ ചിത്രീകരണം മംമ്ത പൂര്‍ത്തിയാക്കിയിരുന്നു. വരാനിരിക്കുന്ന ചിത്രം ‘ലാല്‍ബാഗ്’ ആണ്. ഒരു സൈക്കോളജിക്കല്‍ ത്രില്ലറായാണ് ഈ സിനിമയൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം നീണ്ട പതിനഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌പോട്ട്സ്റ്റര്‍ ഓടിക്കുന്ന മംമ്തയുടെ വീഡിയോ വൈറലായിരുന്നു.

സിനിമയില്‍ എത്തുന്നതിന് മുന്‍പ് ബംഗളൂരുവിലെ വീഥികളിലൂടെ ധാരാളം ബൈക്ക് ഓടിച്ചിട്ടുണ്ടെന്നും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു. പതിനഞ്ചു വര്‍ഷത്തിന് ശേഷവും താന്‍ ബൈക്ക് ഓടിക്കാന്‍ മറന്നിട്ടില്ലെന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും താരം കുറിക്കുന്നു. ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌പോട്സ്റ്റര്‍ 48 എന്ന ബൈക്കാണ് മമ്ത ഓടിക്കുന്നത്. 1202 സിസി എന്‍ജിന്‍
ഉപയോഗിക്കുന്ന ബൈക്കിന് 96 എന്‍എം ടോര്‍ക്കുണ്ട്. ഏകദേശം പത്തുലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറും വില.

ചലച്ചിത്ര നിര്‍മാണ രംഗത്തേയ്ക്കും മംമ്ത ചുവടുവെച്ചിരുന്നു. മംമ്തയും സുഹൃത്തും സംരംഭകനുമായ നോയല്‍ ബെനും ചേര്‍ന്നാണ് മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പുതിയ പ്രൊഡക്ഷന്‍ ഹൗസിനു തുടക്കം കുറിച്ചത്.

സിനിമയില്‍ നിന്ന് നേടിയ അംഗീകാരങ്ങള്‍ക്ക് ബദലായി സിനിമയ്ക്ക് വേണ്ടി തനിക്കെന്തെങ്കിലും തിരിച്ചു കൊടുക്കണം എന്ന ആഗ്രഹത്താല്‍ ഉടലെടുത്തതാണ് ഈ പുതിയ സംരംഭമെന്ന് മംമ്ത പറഞ്ഞു. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മുന്‍ഗണന നല്‍കുന്ന തങ്ങളുടെ പുതിയ പ്രോജക്ടില്‍ ലഭ്യമായ സാമൂഹ മാധ്യമങ്ങളിലൂടെയും തങ്ങളെ സമീപിക്കാന്‍ കഴിയുമെന്നതും പറയുന്നു.

മയൂഖം എന്ന ചിത്രത്തിനുശേഷം 2006ല്‍ ബസ്സ് കണ്ടക്ടര്‍, അത്ഭുതം, ലങ്ക, മധുചന്ദ്രലേഖ. ബാബ കല്യാണി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തുടക്കത്തില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് മംമ്ത മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപെട്ടു. 2007ല്‍ ബിഗ് ബി എന്ന മലയാളചിത്രത്തിലും ഏതാനും തെലുങ്കു, കന്നട ചിത്രങ്ങളിലും അഭിനയിച്ചു.

2009ല്‍ പാസ്സഞ്ചര്‍, കഥ തുടരുന്നു, നിറകാഴ്ച എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. തുടര്‍ന്നങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ നടിയായും സഹനടിയായും താരം തിളങ്ങി. അന്‍വര്‍, റെയ്സ്, മൈ ബോസ്, ടു കണ്‍ട്രീസ്, തോപ്പില്‍ ജോപ്പന്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.

More in Malayalam

Trending

Recent

To Top