Malayalam
‘മകന് സിനിമയില്‍ വരുമെന്ന് ഞങ്ങള്‍ക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു.., ഇംഗ്ലണ്ടില്‍ പഠിക്കാന്‍ വിടാന്‍ ആയിരുന്നു എന്റെ പ്ലാന്‍, പക്ഷേ അവന് അതിന് തയ്യാറായില്ല; ഇപ്പോള്‍ അവന് എടുത്തത് ഏറ്റവും നല്ല തീരുമാനമായിരുന്നുവെന്ന് തോന്നുന്നു, തുറന്ന് പറഞ്ഞ് ഹരിശ്രീ അശോകന്
‘മകന് സിനിമയില്‍ വരുമെന്ന് ഞങ്ങള്‍ക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു.., ഇംഗ്ലണ്ടില്‍ പഠിക്കാന്‍ വിടാന്‍ ആയിരുന്നു എന്റെ പ്ലാന്‍, പക്ഷേ അവന് അതിന് തയ്യാറായില്ല; ഇപ്പോള്‍ അവന് എടുത്തത് ഏറ്റവും നല്ല തീരുമാനമായിരുന്നുവെന്ന് തോന്നുന്നു, തുറന്ന് പറഞ്ഞ് ഹരിശ്രീ അശോകന്
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളില്‍ ഒരാളാണ് ഹരിശ്രീ അശോകന്. കോമഡി റോളുകളില്‍ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോള്‍ ക്യാരക്ടര്‍ റോളുകളിലാണ് ശ്രദ്ധിക്കപ്പെടുന്നത്. മിന്നല്‍ മുരളി എന്ന ചിത്രത്തില്‍ ദാസന് എന്ന കഥാപാത്രമായി ഹരിശ്രീ അശോകന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. ഏറെ പ്രശംസയാണ് താരത്തിന് ലഭിച്ചത്.
എന്നാല്‍ ഇപ്പോഴിതാ താരത്തിന്റേതായി പുറത്തെത്തിയിരിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത്. താരം ഒരു മീന്‍ പെട്ടിയും ചുമന്നുകൊണ്ട് കച്ചവടക്കാര്‍ക്ക് മീന്‍ കൊടുക്കുന്നതും കൂലി വാങ്ങിക്കുന്നതുമാണ് വിഡിയോ ദൃശ്യം. ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എല്ലാം വൈറലായി മാറിയിരിക്കുന്നത്. തളിപ്പറമ്പ് മാര്‍ക്കറ്റില്‍ നടന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ പകര്‍ത്തിയ ദൃശ്യമാണ് ഇത്.
താരം പ്രധാന വേഷത്തിലെത്തുന്ന അന്ത്രുമാന് എന്ന ചിത്രത്തിലേതാണ് ഈ രംഗങ്ങള്‍. ശിവകുമാര്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ചന്തയിലെ തൊഴിലാളിയാണ് ഹരിശ്രീ അശോകന് കഥാപാത്രം എത്തുന്നത്. ചെറിയ ചെറിയ ചില കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഹരിശ്രീ അശോകന് പഞ്ചാബി ഹൗസ് എന്ന ചിത്രം മുതലാണ് തന്റെതായ സ്ഥാനം നേടി തുടങ്ങിയത്.
പഞ്ചാബി ഹൗസിലെ രമണനെ അത്ര പെട്ടെന്നൊന്നും മറന്നു പോകില്ല. അതുപോലെ എന്നും ഓര്‍ത്തു ചിരിക്കുവാന്‍ സാധിക്കുന്ന ഒരു പിടി മനോഹരമായ കഥാപാത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട് ഹരിശ്രീ അശോകന് എന്ന നടന്. മലയാളികള്‍ ഒരിക്കലും മറന്നു പോകാതെ അഭ്രപാളിയിലെ മികച്ച പ്രകടനം കാഴ്ചവച്ച താരം തന്നെയായിരുന്നു ഹരിശ്രീ അശോകന് . അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് വീഡിയോകളും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ എല്ലാം തരംഗം. അടുത്തകാലത്ത് അദ്ദേഹത്തിന്റെ ഫിറ്റ്നസ്സ് ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിരുന്നു.
അതേസമയം, അച്ഛന് പിന്നാലെ മകന് അര്‍ജുനും സിനിമയില്‍ എത്തിയിട്ടുണ്ട്. ചെറിയ സമയം കൊണ്ട് തന്നെ അഭിനയത്തില്‍ അച്ഛന്റെ മകന് തന്നെയാണെന്ന് അര്‍ജുനും തെളിയിച്ചിരിക്കുകയാണ്. മകന് സിനിമയിലേയ്ക്ക് വരുമെന്ന് തങ്ങള്‍ക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നുവെന്നാണ് ഹരിശ്രീ പറയുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ഇതേ കുറിച്ച് പറഞ്ഞത്.
‘മകന് സിനിമയില്‍ വരുമെന്ന് ഞങ്ങള്‍ക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു. ഡിഗ്രി കഴിഞ്ഞ് അവനെ ഇംഗ്ലണ്ടില്‍ പഠിക്കാന്‍ വിടാന്‍ ആയിരുന്നു എന്റെ പ്ലാന്‍. പോകാന്‍ റെഡിയായി ഒരു മാസം ബാക്കിയുള്ളപ്പോള്‍ അവന് അമ്മയോടു പറഞ്ഞു: ”അമ്മേ എനിക്ക് പോകാന്‍ മനസ്സുവരുന്നില്ല. നിങ്ങളെ രണ്ടുപേരെയും പിരിഞ്ഞുപോകാന്‍ എനിക്ക് പറ്റില്ല.” അതുകേട്ടപ്പോള്‍ പിന്നെ ഞങ്ങള്‍ക്കും വിഷമമായി. ‘ഇംഗ്ലണ്ടില്‍ വിട്ടു പഠിപ്പിക്കാന്‍ കരുതിയ പണം എനിക്ക് തന്നാല്‍ ഞാന്‍ ഇവിടെ എന്തെങ്കിലും ബിസിനസ് ചെയ്യാം.” അവന് പറഞ്ഞു. എന്നാല്‍ അങ്ങനെയാകട്ടെയെന്നു ഞങ്ങള്‍ കരുതി. അവനും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു കാര്‍ സര്‍വീസ് സെന്ററും പൊറോട്ട, ചപ്പാത്തി ഉണ്ടാക്കുന്ന കമ്പനിയും തുടങ്ങി. അതൊക്കെ നല്ല രീതിയില്‍ പോകുന്നുണ്ട്. അവന് എടുത്തത് ഏറ്റവും നല്ല തീരുമാനമായിരുന്നുവെന്ന് എനിക്കിപ്പോള്‍ തോന്നുന്നു,.
സൗബിനാണ് പറവ എന്ന ചിത്രത്തിലേയ്ക്ക് അവനെ ആദ്യമായി വിളിക്കുന്നത്. എട്ടു മാസത്തോളം അവരോടൊപ്പമായിരുന്നു. സിനിമ എങ്ങനെ തുടങ്ങണമെന്ന് അവനൊരു ഐഡിയ കിട്ടിയത് സൗബിന്റെ ഗ്യാങ്ങില്‍ നിന്നാണ്. ആസിഫ് അലി, സൗബിന്, ഗണപതി അങ്ങനെ അവരുടെ ഒരു നല്ല ടീം ഉണ്ട്. അവന്റെ മനസ്സ് മുഴുവന്‍ സിനിമയാണ് ഇപ്പോള്‍. ഒരുപാട് അന്യഭാഷാ ചിത്രങ്ങള്‍ അവന് കാണാറുണ്ട്. അന്യഭാഷാ ചിത്രങ്ങളില്‍നിന്ന് ഒരുപാട് പഠിക്കാനും റഫറന്‍സ് എടുക്കാനും ഉണ്ടെന്ന് അവന് പറയും. കൂടാതെ മമ്മൂക്കയുടെയും ലാലേട്ടന്റെയും തുടങ്ങി പലരുടെയും സിനിമകള്‍ എടുത്തുകണ്ട് അവന് പഠിക്കാറുണ്ടെന്നും ഹരിശ്രീ അശോകന് പറയുന്നു.
സിനിമയില്‍ എത്തിയപ്പോള്‍ മകനോട് പറഞ്ഞ കാര്യത്തെ കുറിച്ചും ഹരിശ്രീ അശോകന് അഭിമുഖത്തില്‍ പറയുന്നണ്ട്. അവനോട് ഞാന്‍ പറഞ്ഞത് ഇതാണ് ”നിനക്ക് ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഏറ്റെടുക്കാന്‍ പാടുള്ളൂ. നീ ഏറ്റെടുത്ത സിനിമകള്‍ ഉറപ്പായും തീര്‍ത്തു കൊടുക്കുക എന്നുള്ളത് നിന്റെ കടമയാണ്.” അവന് അത് എപ്പോഴും അനുസരിക്കുന്നുണ്ട്. ചെറുപ്പത്തിലൊക്കെ എന്റെയൊപ്പം ചില സെറ്റുകളില്‍ അവന് വന്നിട്ടുണ്ട്. പി. സുകുമാര്‍ ആണ് ആദ്യമായി മൂവി ക്യാമറയിലൂടെ നോക്കാന്‍ അവന് അവസരം കൊടുക്കുന്നത്. ആ ഫോട്ടോ ഇപ്പോഴും അവന് എടുത്തു സൂക്ഷിച്ചിട്ടുണ്ട് എന്നും ഹരിശ്രീ അശോകന് പറയുന്നു.
