ഒരു സ്ത്രീ എന്ത് വേഷം ധരിക്കണമെന്നത് അവരുടെ തീരുമാനമാണ്, അത് ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല; ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് സയനോരയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

കഴിഞ്ഞ ദിവസമാണ് ഗായിക സയനോരയ്ക്കെതിരെ കടുത്ത സൈബര്‍ ആക്രമണങ്ങള്‍ നടന്നത്. തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സയനോരയ്ക്കെതിരെ ബോഡിഷെയിമിംഗ് അടക്കമുള്ള സൈബര്‍ ആക്രമണം നടന്നത്. വീഡിയോയില്‍ സയനോര ധരിച്ച വസ്ത്രത്തെ ചൊല്ലിയായിരുന്നു കൂടുതല്‍ പേരും വിമര്‍ശിച്ചത്.
ഇപ്പോഴിതാ നടന് ഹരീഷ് പേരാടിയും സയനോരക്ക് ഐക്യദാര്‍ഢ്യം അറിയിച്ചിരിക്കുകയാണ്. ഹരീഷ് നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ചാണ് സയനോരയ്ക്കുള്ള പിന്തുണ അറിയിച്ചിരിക്കുന്നത്. ഒപ്പം സദാചാരവാദികള്‍ക്ക് മറുപടിയും ഹരീഷ് വീഡിയോയിലൂടെ കൊടുക്കുന്നുണ്ട്. ഒരു സ്ത്രീ എന്ത് വേഷം ധരിക്കണമെന്നത് അവരുടെ തീരുമാനമാണ്.
അത് ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നാണ് താരം വീഡിയോയിലൂടെ പങ്കുവെച്ച ആശയം. ഇത് ഗായിക സയനോരക്കുള്ള ഐക്യദാര്‍ഢ്യമാണ്. ഒരു പെണ്‍കുട്ടി എന്ത് വേഷമിടണമെന്ന് അവളാണ് തീരുമാനിക്കുക. അതുകൊണ്ട് അതിനെതിരെ വായിട്ടലച്ച എല്ലാ സദാചാരവാദികള്‍ക്കും എതിരെയാണ് ഈ നൃത്തം. സയനോരക്ക് ഐക്യദാര്‍ഢ്യം’ എന്നാണ് ഹരീഷ് പേരടി പറഞ്ഞത്.
അതേസമയം പിന്നണി ഗായികയായ സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും സയനോരക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. സയനോരയും സുഹൃത്തുക്കളും ഡാന്‍സ് കളിച്ച അതേ ഗാനത്തിന് ചുവട് വെച്ചുകൊണ്ടായിരുന്നു സിത്താര പിന്തുണ അറിയിച്ചത്. എന്നാല്‍ സിത്താരയ്ക്ക് നേരെയും വിമര്‍ശനവുമായി ഒരുകൂട്ടര്‍ എത്തിയിരുന്നു. സിത്താര ചിത്ര ചേച്ചിയെ കണ്ടു പടിക്കണമെന്നും ഉണ്ടായിരുന്ന ഇഷ്ടമെല്ലാം പോയെന്നുമായിരുന്നു വിമര്‍ശനം.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...