Malayalam
സത്യസന്ധമല്ലാ എന്ന് തോന്നിയത് കൊണ്ട് ആ ബന്ധം വേണ്ടെന്ന് വെച്ചു, തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഗ്രേസ് ആന്റണി
സത്യസന്ധമല്ലാ എന്ന് തോന്നിയത് കൊണ്ട് ആ ബന്ധം വേണ്ടെന്ന് വെച്ചു, തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഗ്രേസ് ആന്റണി
ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് നടി ഗ്രേസ് ആന്റണി. ‘രാത്രി ശുഭരാത്രി’ എന്ന ഗാനം മാത്രം മതി ഗ്രേസിനെ മലയാളികള്‍ തിരിച്ചറിയാന്‍. ടീന എന്ന കോളജ് വിദ്യാര്‍ഥിനിയുടെ വേഷമായിരുന്നു സിനിമയില്‍ ഗ്രേസിന്. വളരെ കുറച്ച് സീനുകളില്‍ മാത്രമെ ഗ്രേസ് പ്രത്യക്ഷപ്പെട്ടുള്ളൂവെങ്കിലും ആ ഒറ്റ സിനിമകൊണ്ടാണ് ഗ്രേസിന്റെ തലവര മാറിയത്. ഹാപ്പി വെഡ്ഡിങിലെ പ്രകടനമായിരുന്നു ഗ്രേസിനെ കുമ്പളങി നൈറ്റ്‌സ് സിനിമയിലേക്ക് എത്തിച്ചത്.
അതിലും തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ താരത്തിനായി. ഫഹദ് ഫാസില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായാണ് ഗ്രേസ് ഈ ചിത്രത്തില്‍ വേഷമിട്ടത്. സിമി മോള്‍ എന്ന കഥാപാത്രം, ഗ്രേസിന്റെ കരിയറില്‍ വലിയ ബ്രേക്കാണ് സമ്മാനിച്ചത്. ഒരു നാടന്‍ യുവതിയായാണ് ഗ്രേസ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തില്‍ സിമി മോള്‍ എന്ന കഥാപാത്രത്തിന്റെ ചില ഡയലോഗുകളും, മാനറിസങ്ങളുമൊക്കെ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ മീമായും ട്രോളായുമൊക്കെ നിറയാറുണ്ട്.
നടിയെന്നതിന് പുറമെ മോഡലും സംവിധായികയും ഡാന്‍സറുമായെല്ലാം കഴിവ് തെളിയിച്ച നടി കൂടിയാണ് ഗ്രേസ് ആന്റണി. ചെറുപ്പം മുതല്‍ നൃത്തം അഭ്യസിച്ചിട്ടുള്ള ഗ്രേസ് സ്‌കൂള്‍ തലത്തിലെ കലാമേളകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഗ്രേസിന്റെ ഏറ്റവും പുതിയ സിനിമ കനകം കാമിനി കലഹമാണ്. നിവിന്‍ പോളി നായകനായെത്തുന്ന ഫാമിലി എന്റര്‍ടൈനറാണ് കനകം കാമിനി കലഹം. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിനെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 2.0 എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് സിനിമയുടെ സംവിധാനം. അതുകൊണ്ട് തന്നെ സിനിമയെ കുറിച്ച് എല്ലാവര്‍ക്കും വലിയ പ്രതീക്ഷയാണുള്ളത്. സൂരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു കനകം കാമിനി കലഹം. നവംബര്‍ 12ന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്. വിനയ് ഫോര്‍ട്ട്, സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് മറ്റുതാരങ്ങള്‍. നിവിന്‍ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയര്‍ പിക്‌ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയില്‍ സീരിയല്‍ നടിയുടെ വേഷമാണ് ഗ്രേസിന്. ഹാപ്പി വെഡ്ഡിങില്‍ വിദ്യാര്‍ഥിയായി ചിരിപ്പിച്ചവെങ്കില്‍ അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്ഥമായി തനി നാട്ടിന്‍ പുറത്തുകാരിയായ വീട്ടമ്മയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സിലെ ഗ്രേസ് അവതരിപ്പിച്ച സിമി.
ചെറുപ്പം മുതല്‍ അഭിനയ മോഹം കൊണ്ടുനടന്നിരുന്നതിനാല്‍ സിനിമ എന്നും മനസിലുണ്ടായിരുന്നുവെന്നാണ് ഗ്രേസ് ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ആദ്യത്തെ ഓഡീഷനിലൂടെയാണ് ഗ്രേസ് ഹാപ്പി വെഡ്ഡിങിലേക്ക് എത്തിയത്. കുമ്പളങിയിലെ സിമിയാകാന്‍ തെരഞ്ഞെടുക്കും മുമ്പ് നിരവധി ഓഡീഷനുകളും വര്‍ക്ക് ഷോപ്പുകളും ഗ്രേസിന് ലഭിച്ചിരുന്നു. അഭിനയം അത്ര എളുപ്പം സാധിക്കുന്ന ഒന്നല്ല എന്ന് തിരിച്ചറിഞ്ഞത് കുമ്പളങ്ങിയില്‍ എത്തിയശേഷമാണെന്നും ഗ്രേസ് പറയുന്നു.
അടുത്തിടെ കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ഒരു ചെറു ഹ്രസ്വ ചിത്രം ഗ്രേസ് സംവിധാനം ചെയ്തിരുന്നു. നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഗ്രേസ് പറയുന്നു. പ്രണയത്തെ കുറിച്ചും ഗ്രേസ് മനസ് തുറന്നു. പ്രണയമുണ്ടായിരുന്നുവെന്നും സത്യസന്ധമല്ലെന്ന് തോന്നിയതുകൊണ്ട് വേണ്ടെന്നുവെച്ചുവെന്നുമാണ് ഗ്രേസ് പറയുന്നത്. സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന ഗ്രേസ് ഫാഷനിലും അഭിനയിത്തിലും എന്നപോലെ ഭക്ഷണത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുകയും ഭക്ഷണത്തെ ഏറെ സ്‌നേഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.
റിയലിസ്റ്റിക്ക് അഭിനയവും സംഭാഷണ ശൈലിയുമാണ് ഗ്രേസിനെ മറ്റ് നടിമാരില്‍ നിന്നും വ്യത്യസ്ഥയാക്കുന്നത്. അതുകൊണ്ട് തന്നെയാണ് ആദ്യ ചിത്രം ഹാപ്പി വെഡ്ഡിങിലെ ഗ്രേസ് ഷറഫുദ്ദീന് പാട്ടുപാടി നല്‍കുന്ന രംഗം അത്രത്തോളം ശ്രദ്ധിക്കപ്പെട്ടതും ആഘോഷിക്കപ്പെട്ടതും. കുമ്പളങ്ങി നൈറ്റ്‌സ് ആണ് ഗ്രേസിന് കരിയര്‍ ബ്രേക്ക് ആയത്. തമാശ, ഒരു ഹലാല്‍ ലവ് സ്റ്റോറി, സാജന്‍ ബേക്കറി എന്നീ ചിത്രങ്ങളിലും കുമ്പളങി നൈറ്റ്‌സിന് ശേഷം ഗ്രേസ് അഭിനയിച്ചു.
