Connect with us

മോഡലുകളുടെ മരണത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍, മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പോലീസ്

Malayalam

മോഡലുകളുടെ മരണത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍, മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പോലീസ്

മോഡലുകളുടെ മരണത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍, മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പോലീസ്

മലായളികളെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു കൊച്ചിയിലെ മോഡലുകളുടേത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റിലായി. മാള സ്വദേശി അബ്ദുല്‍ റഹ്മാനാണ് അറസ്റ്റിലായത്. അബ്ദുല്‍ റഹ്മാന്‍ മദ്യലഹരിയില്‍ ആയിരുന്നെന്ന് പോലീസ് പറഞ്ഞു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. പാലാരിവട്ടം ചക്കരപ്പറമ്പിന് സമീപം ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ മീഡിയനിലെ മരത്തിലേക്ക് ഇടിച്ചുകയറിയ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് ഞായറാഴ്ചയാണ് മരിച്ചത്. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി കെ എ മുഹമ്മദ് ആഷിഖാണ് മരിച്ചത്.

നവംബര്‍ ഒന്നിന് പുലര്‍ച്ചെ ഒരു മണിയോടെ എറണാകുളം ബൈപ്പാസില്‍ വൈറ്റിലയ്ക്ക് അടുത്തായിരുന്നു അപകടം. ഫോര്‍ട്ട് കൊച്ചിയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അന്‍സിയും അഞ്ജനയും സഞ്ചരിച്ച കാര്‍ മുന്നില്‍ പോകുകയായിരുന്ന ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മരത്തില്‍ ഇടിച്ച് തകരുകയായിരുന്നു.

അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നുപോയി. അപകട സ്ഥലത്ത് വെച്ച് തന്നെ അന്‍സി കബീറും, അഞ്ജന ഷാജനും മരിച്ചു. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖിനേയും അബ്ദുള്‍ റഹ്മാനേയും ആശുപത്രിയിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മുഹമ്മദ് ആഷിക് പിന്നീട മരണപ്പെട്ടു. അപകടത്തില്‍പെട്ട ബൈക്ക് യാത്രക്കാരന് നിസ്സാര പരുക്ക് മാത്രമാണ് പറ്റിയത്.

വാഹനാപകടത്ത തുടര്‍ന്ന് കൊച്ചിയിലെ ഹോട്ടലുകളിലെ ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പൊലീസ്. വാഹനാപകടം പൊലീസ് വിശദമായി പരിശോധിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. ഫോര്‍ട്ടുകൊച്ചിയിലെ ഒരു ഹോട്ടലിലെ ഡി ജെ പാര്‍ട്ടിക്ക് ശേഷമാണ് ഇവര്‍ മടങ്ങിയതെന്നാണ് കണ്ടെത്തല്‍. ഇരുവരുടെയും മരണത്തിന് തൊട്ടടുത്ത ദിവസം ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് എക്സൈസ് സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രവര്‍ത്തന സമയം കഴിഞ്ഞും ഈ ബാറില്‍ മദ്യം വിളമ്പിയിരുന്നു എന്നാണ് കണ്ടെത്തില്‍.

അതേസമയം യുവാക്കളില്‍ നടത്തിയ രക്ത പരിശോധനയില്‍ ഇവര്‍ നന്നായി മദ്യപിച്ചിരുന്നെന്ന് വ്യക്തമായി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫോര്‍ട്ടുകൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന നമ്പര്‍ 18 എന്ന ഹോട്ടലില്‍ നിന്നാണ് അര്‍ധരാത്രി ഇവര്‍ ഡിജെ പാര്‍ട്ടി കഴിഞ്ഞ മടങ്ങിയതെന്ന് വ്യക്തമായത്. ഹോട്ടല്‍ സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിയാണോ അതോ മറ്റാരെങ്കിലും സംഘടിപ്പിച്ച പാര്‍ട്ടിയാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഹോട്ടലില്‍ നിന്ന് ഇവര്‍ മടങ്ങിയതിനുശേഷമുള്ള സിസിടിവിയും പൊലീസ് പരിശോധിക്കുന്നുണ്ട്.

എന്നാല്‍ ഈ സംഭവത്തിന് തൊട്ടടുത്ത ദിവസം നമ്പര്‍ 18 ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് എക്സൈസ് വകുപ്പ് സസ്പെന്‍ഡ് ചെയ്തു. അതിന് നാലുദിവസം മുമ്പ് എക്സൈസ് ഇവിടെ രാത്രി പരിശോധന നടത്തിയിരുന്നു. മയക്കുമരുന്ന് പാര്‍ട്ടി നടക്കുന്നെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ പരിശോധനയില്‍ ഒന്നും കിട്ടിയില്ല.

നിശ്ചിത സമയപരിധി കഴിഞ്ഞും മദ്യം വിതരണം ചെയ്തു എന്നതിന്റെ പേരിലാണ് ബാര്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്. ഈ വിവരത്തിന്റെ പശ്ചാത്തലത്തിലാണ് മിസ് കേരള അടക്കമുള്ളവരുടെ അപകട മരണത്തെക്കുറിച്ചും അപകടത്തിന് മുമ്പുള്ള മണിക്കൂറുകളെക്കുറിച്ചും പൊലീസ് പരിശോധിക്കുന്നത്. ഈ ഹോട്ടലിലെ ചില പാര്‍ട്ടികളെക്കുറിച്ച് സംശയങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ മുമ്പും പല തവണ എക്സൈസ് അന്വേഷണം നടത്തിയിട്ടുണ്ട്.

2019ല്‍ നടന്ന മിസ് കേരള മത്സരത്തിലെ വിജയി ആയിരുന്നു തിരുവനന്തപുരം ആലങ്കോട് സ്വദേശി അന്‍സി കബീര്‍, ഇതേ മത്സരത്തിലെ റണ്ണര്‍ അപ് ആയിരുന്നു ആയുര്‍വേദ ഡോക്ടര്‍ ആയ തൃശ്ശൂര്‍ ആളൂര്‍ സ്വദേശി അഞ്ജന ഷാജന്‍, കേരളത്തിലെ മോഡലിംഗ്, സൗന്ദര്യ മത്സരങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു അന്‍സി കബീറും, അഞ്ജന ഷാജനും.

More in Malayalam

Trending

Recent

To Top