അത് ഒരു സംസാര വിഷയമാക്കാന്‍ വേണ്ടി തന്നെയായിരുന്നു അങ്ങനെ ചെയ്തത്, തന്റെ ഉള്ളിലെ ഷോ മാന്‍ പുറത്തുവന്നതാണ്; വൈറലായ ആ ചിത്രത്തെ കുറിച്ച് ഗോവിന്ദ് പത്മസൂര്യ

നടനായും അവതാരകനായും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനാണ് ഗോവിന്ദ് പത്മസൂര്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
യുഎസിലെ ലാസ് വെഗസില്‍ മുണ്ടുടുത്ത് എത്തിയഗോവിന്ദ് പത്മസൂര്യയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘നാട്ടിലെവിടെയാ’ എന്നെഴുതിയ ടീഷര്‍ട്ടും മുണ്ടുമുടുത്തായിരുന്നു ജിപി ലാസ് വെഗാസിന്റെ നഗരവീഥിയിലൂടെ നടന്നത്. അന്ന് അങ്ങനെ വേഷം ധരിച്ചതിനെ കുറിച്ച് പറയുകയാണ് താരം.
താന്‍ അവിടെ ഒരു പാന്റും ഇട്ട് പോയാല്‍ ഈയൊരു ചോദ്യം വരുമായിരുന്നോ? എന്ന് താരം ചോദിക്കുന്നു. അത് ഒരു സംസാര വിഷയമാക്കാന്‍ വേണ്ടി തന്നെയായിരുന്നു അങ്ങനെ ചെയ്തത് എന്നാണ് നടന് പറയുന്നത്. തന്റെ ഉള്ളിലെ ഷോ മാന്‍ പുറത്തുവന്നതാണ്. ലാസ് വെഗസ് വരെ പോയിട്ട് അവിടെ എന്തെങ്കിലും ക്രിയേറ്റീവായ ഒരു വ്യത്യസ്തത കൊണ്ടു വരണമെന്ന് വിചാരിച്ചിരുന്നു.
മുണ്ട് മാത്രമല്ല നാട്ടില്‍ എവിടെയാ എന്നെഴുതിയ ഒരു ടീഷര്‍ട്ടും ഇട്ടാണ് അവിടെ നിന്നത്. മലയാളികള്‍ ഉണ്ടെങ്കില്‍ മാത്രമേ തന്നെ അവിടെ ആരെങ്കിലുമൊക്കെ സാധാരണ നിലയില്‍ തിരിച്ചറിയാറുള്ളൂ.
പക്ഷേ ഈ മുണ്ടിട്ട് നടക്കുമ്പോള്‍ അങ്ങനെയുള്ള വസ്ത്രം അവിടെ ആരും ധരിക്കാത്തതുകൊണ്ട് പുറത്തുനിന്നുള്ള വിദേശികളൊക്കെ ഇങ്ങനെ നോക്കുന്നുണ്ടായിരുന്നു. പിന്നെ നമുക്ക് ഇങ്ങനെ അറ്റന്ഷന് കിട്ടുന്നതും ഇഷ്ടമുള്ള കാര്യമാണല്ലോ എന്ന് ജിപി പറയുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...