Malayalam
തനിക്ക് അഭിനയിക്കാന്‍ ഏറെ ഇഷ്ടം മലയാളം സിനിമകളില്‍.., കാരണം!; തുറന്ന് പറഞ്ഞ് ഗോവിന്ദ് പത്മസൂര്യ
തനിക്ക് അഭിനയിക്കാന്‍ ഏറെ ഇഷ്ടം മലയാളം സിനിമകളില്‍.., കാരണം!; തുറന്ന് പറഞ്ഞ് ഗോവിന്ദ് പത്മസൂര്യ
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. ഇപ്പോഴിതാ തനിക്ക് മലയാള സിനിമയില്‍ അഭിനയിക്കാനാണ് ഇഷ്ടമെന്ന് പറയുകയാണ് താരം.
തന്നെ തെലുങ്ക് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു തുടങ്ങിയെന്നും താന്‍ രാജമുദ്രി എന്ന സ്ഥലത്ത് പോയപ്പോള്‍ കുറേപ്പേര് കഥാപാത്രത്തിന്റെ പേരായ ദിഗാരു എന്നുവിളിച്ചു ഓടിവന്നു എന്നും താരം പറയുന്നു.
അന്യഭാഷാ ചിത്രത്തില്‍ അഭിനയിച്ച് അതിലെ കഥാപാത്രത്തിന്റെ പേരിലറിയപ്പെട്ടപ്പോള് സന്തോഷം തോന്നിയെന്നും എന്നാല്‍ തനിക്കേറ്റവും ഇഷ്ടം മലയാളത്തില്‍ അഭിനയിക്കാന്‍ ആണെന്നും അഭിനയപ്രാധാന്യമുള്ള ഒരു നല്ല കഥാപാത്രം കാത്തിരിക്കുകയാണെന്നും താരം വ്യക്തമാക്കി.
തന്റെ അഭിപ്രായത്തില്‍ മലയാള സിനിമകള്‍ മറ്റു സംസ്ഥാനങ്ങളിലേക്കും അന്യഭാഷാ ചിത്രങ്ങള്‍ ഇവിടെയും മാര്‍ക്കറ്റ് ചെയ്യണം ഇനി വരുന്ന കാലം ഭാഷാ ഭേദമന്യേ ചിത്രങ്ങള്‍ സ്വീകരിക്കപ്പെടണം എന്നാണ് എന്നും താരം പറയുന്നു.
