തനിക്ക് ചുറ്റുമുള്ളവര്‍ തന്നോട് ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാകണമെന്ന് പറഞ്ഞു; പണത്തിനും പ്രശസ്തിക്കും ഒന്നും പിന്നാലെ പായുന്ന ആളല്ല താനെന്ന് എസ്തര് വലേറിയ

തെലുങ്ക് സിനിമയിലെ നിറസാന്നിധ്യമായിരുന്നു എസ്തര് വലേറിയ. എന്നാല്‍ കുറച്ച് നാളുകളായി എസ്തര് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചെത്തുകയാണ് എസ്തര്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
സിനിമയില്‍ നിന്നും വിട്ടു നില്ക്കനുണ്ടായ കാരണങ്ങളെ കുറിച്ചാണ് നടി പറയുന്നത്. തനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നുവെന്നാണ് എസ്തര് പറയുന്നത്. തനിക്ക് ചുറ്റുമുള്ളവര്‍ തന്നോട് ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാകണമെന്ന് പറഞ്ഞു. അഭിനയത്തോട് അഭിനിവേശമുണ്ട്. പക്ഷെ താന്‍ ഡെസ്പറേറ്റ് അല്ല.
ഡാന്‍സ് പഠിച്ചിട്ടുണ്ട്. അഭിനയിക്കാനും അറിയാം. പിന്നെ താന്‍ എന്തിന് ഒത്തുതീര്പ്പിന്് തയ്യാറാകണമെന്ന് പറയുന്നുവെന്ന് മനസിലാകുന്നില്ല. പണത്തിനും പ്രശസ്തിക്കും ഒന്നും പിന്നാലെ പായുന്ന ആളല്ല താന്‍. വേദിയിലും വീട്ടിലും ഡാന്‍സ് ചെയ്യുമ്പോള്‍ കിട്ടുന്നതും ഒരേ സന്തോഷമാണെങ്കില്‍ പിന്നെ എന്തിനാണ് ഒത്തുതീര്‍പ്പുകളിലൂടെ സിനിമ എന്നൊരു വേദി തിരഞ്ഞെടുക്കുന്നത്.
ടോളിവുഡ് മാത്രമല്ല സിനിമ ലോകം. അഭിനയിക്കാനുള്ള അഭിനിവേശമുണ്ടെങ്കില്‍ മറ്റ് ഇന്ഡസ്ട്രികളില് നിന്നും അവസരം തേടി വരും. ജോലിയ്ക്ക് വേണ്ടി തന്റെ ആത്മാഭിമാനത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ല എന്നാണ് എസ്തര് പറയുന്നത്. ജയ ജാനകി നായക, അതിരഥന്, മീന്‍ കുഴമ്പും മണ്‍പാനയും തുടങ്ങി നിരവധി സിനിമകളില്‍ എസ്തര് ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തിയിരുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...