Connect with us

ആ സ്ത്രീ അനുഭവിച്ച മൃഗീയമായ പീഡനം! കടന്നൽകൂട് പോലെ ഇളകി, എല്ലാം കൈവിട്ട് പോയി… ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ! ദയ തോന്നി തുറന്ന് വിടാത്തത് നന്നായെന്ന് കമന്റുകൾ

News

ആ സ്ത്രീ അനുഭവിച്ച മൃഗീയമായ പീഡനം! കടന്നൽകൂട് പോലെ ഇളകി, എല്ലാം കൈവിട്ട് പോയി… ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ! ദയ തോന്നി തുറന്ന് വിടാത്തത് നന്നായെന്ന് കമന്റുകൾ

ആ സ്ത്രീ അനുഭവിച്ച മൃഗീയമായ പീഡനം! കടന്നൽകൂട് പോലെ ഇളകി, എല്ലാം കൈവിട്ട് പോയി… ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ! ദയ തോന്നി തുറന്ന് വിടാത്തത് നന്നായെന്ന് കമന്റുകൾ

ദിലീപ് വിചാരണത്തടവുകാരനായി ആലുവ സബ് ജയിലിൽ കഴിയുമ്പോഴുള്ള അനുഭവമായിരുന്നു മുന്‍ ഡി ജി പി ആർ ശ്രീലേഖ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി രംഗത്ത് എത്തിയത്. സബ് ജയിലില്‍ ചെന്നപ്പോള്‍ ദിലീപിന്റെ പരിതാപകരമായ അവസ്ഥയായിരുന്നു കണ്ടത്. വെറു തറയില്‍ ഒരു പായയില്‍ മൂന്നു നാല് തടവുകാരോടൊപ്പമായിരുന്നു ദിലീപ് കിടന്നിരുന്നത്. തട്ടി വിളിച്ചപ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത വിധത്തില്‍ വിറയ്ക്കുന്നുണ്ടായിരുന്നു. അഴിയില്‍ പിടിച്ച് എണീറ്റ് നിന്നെങ്കിലും വീണുപോയി. ദിലീപിനെ കൊണ്ടുവന്നു സൂപ്രണ്ടിന്റെ മുറിയിലിരുത്തുകയും ഒരു കരിക്ക് കൊടുക്കുകയും ചെയ്തിരുന്നുവെന്നുമായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തല്‍.

ഇതിന് പിന്നാലെ മുന്‍ ഡിജിപിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയത്. എന്തുകൊണ്ട് ദിലീപിന് മാത്രം ഇത്തരമൊരു ഇളവെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പലരും ചോദിക്കുന്നത്. സമാനമായ സാഹചര്യത്തില്‍ മറ്റ് തല തടവുകാരും ആ ജയിലില്‍ ഉണ്ടായിട്ടുണ്ടാകും. എന്നിട്ടും ദിലീപിന് മാത്രം ഇത്തരം സഹായങ്ങള്‍ ലഭിച്ചെങ്കില്‍ അത് അദ്ദേഹത്തിന്റെ പ്രിവിലേജ് കൊണ്ടാണെന്നാണ് ആളുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

തെറ്റു ചെയ്താൽ ശിക്ഷ കിട്ടും കിട്ടണം ആരും ലോകത്ത് ഒരു സഹപ്രവർത്തകയോട് കാണിക്കാത്ത പണിയാണ് ദിലീപ് കാണിച്ചത്. ഏതു മനുഷ്യനോടും സഹതാപം തോന്നണം മനുഷ്യർ അങ്ങനെയാവണം. എന്നാൽ അയാൾ കാണിച്ച ക്രൂരത നമ്മളെ ആ സഹതാപത്തിൽ നിന്നും പിൻതിരിപ്പിക്കണം അതാണ് നീതിബോധമുള്ള മനുഷ്യൻ’- എന്നായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ച മനോരമ ഓണ്‍ലൈന്‍ ലിങ്കിന്റെ താഴെ സുനില്‍ സിബി എന്നയാള്‍ കുറിച്ചത്.

അത്രയ്ക്കും ഒന്നും പറ്റാത്ത അവസ്ഥയിൽ ഒരു പ്രതിയെ സെല്ലിൽ കിടത്തില്ല മാഡം.. ഹോസ്പിറ്റലിൽ കൊണ്ട് പോകും. കൊണ്ട് പോകണം അതാണ്‌ നിയമം. ഇനി ഹോസ്പിറ്റലിൽ കൊണ്ട് പോയില്ലെങ്കിൽ അതിനു ഉദ്യോഗസ്ഥർ ആണ് ഉത്തരവാദികൾ..പിന്നെ സാധാരണ ഒരു പ്രതിയും അത്ര പെട്ടെന്ന് തകർന്നു പോവുകയും ഇല്ല… ഇദ്ദേഹം പ്രശസ്തൻ ആയത് കൊണ്ട് ഇതൊക്കെ ചെയ്തു കൊടുത്തു- എന്നായിരുന്നു വിജയ കണ്ണന്‍ എന്നയാളുടെ പ്രതികരണം.

കുറ്റവാളിക്ക് എന്ത് പരിരക്ഷ .തറയിൽ ദിലീപിനൊപ്പം കിടന്ന വരെ ഒഴിവാക്കിയതെന്തിന്, അവർക്കു കുടി പായും, ബ്ലാങ്കറ്റും എന്തെ നൽകാഞ്ഞത്. രണ്ടു തരം പൗരന്മാരെ സൃഷ്ട്ടിക്കാതിരിക്കു. മനസാക്ഷിക്കനുസരിച്ച് പെരുമാറുക, കൂട്ടത്തിൽ നിന്നും ഒരുവനെ മാത്രം വിളിച്ച് സൗകര്യം ഒരുക്കി നൽകിയതാണ് വിമശിക്കാൻ കാരണമെന്നാണ് മറ്റൊരാള്‍ തന്റെ അഭിപ്രായമായി രേഖപ്പെടുത്തുന്നത്

മാഡം താങ്കൾക്ക് ഈ പറയുന്ന നടനോട് അപ്പോൾ തോന്നിയ സ്നേഹത്തിൻെറയും, ദയയുടേയും, ഇടയിലേക്ക് ആ നടിയെകൂടി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ആ സ്ത്രീ അനുഭവിച്ച മൃഗീയമായ പീഡനത്തെ കുറിച്ച് ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ അന്ന് അങ്ങനെ ചെയ്യുകയും ഇല്ല ഇന്ന് ഇതുപോലെ ദിലീപിന് പൊതുജനത്തിൻെറ ഇടയിൽ സിമ്പതി കിട്ടുന്ന തരത്തിലുളള ഈ സംസാരവും ഉണ്ടാകില്ല….എന്തായാലും സത്യം ജയിക്കട്ടെ-സുധി പാലാഴി എന്നയാള്‍ കുറിച്ചു.

അതേസമയം ശ്രീലേഖയെ പിന്തുണച്ചും നിരവധി കമന്റുകള്‍ വരുന്നുണ്ട്. ‘ഉറച്ച നിലപാടുള്ള ഒരു സ്ത്രീ വ്യക്തിത്വം. അതിൻ്റെ പേരിൽ തന്നെ സ്വന്തം ഡിപ്പാർട്ട് മെന്റിൽ നിന്നും രാഷ്ട്രീയാധികാരികളിൽ നിന്നും അവഹേളനം അനുഭവിക്കേണ്ടി വന്ന ഒരു സ്ത്രീയുടെ നിസഹായാവസ്ഥ. നമ്മുടെ നാട്ടിലെ ഭരണാധികാരികൾ ഒരുപാട് പുരോഗമനങ്ങൾ കൊട്ടിഘോഷിക്കുമ്പോഴും സ്ത്രീകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക സമത്വം ഇതാണ്’-എന്നായിരുന്നു മുന്‍ ഡിജിപിയെ പിന്തുണച്ചുകൊണ്ട് ഷാജു എന്നയാള്‍ കുറിച്ചത്.

അവർ പറയുന്നുണ്ടല്ലോ ഏതൊരു കുറ്റവാളിക്കും അത്തരം ഒരു സാഹചര്യത്തിൽ അങ്ങനെ ഒരു സൗകര്യം ചെയ്യുമെന്ന്. ദിലീപ് നിയമത്തിന്റെ മുന്നിൽ കുറ്റവാളി ആയി തെളിയിക്കപ്പെട്ടിട്ടില്ല. ഇവിടെ മുൻ വിധികൾ വെച്ചു ശിക്ഷ വിധിക്കാൻ ആർക്കും അധികാരം ഇല്ല. ആയിരം കുറ്റവാളികൾ രക്ഷ പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നാണ് നമ്മുടെ നീതി ന്യായവ്യവസ്ഥയുടെ ഉന്നം. ദിലീപിനെ ക്രൂശിക്കാൻ നടക്കുന്നവർ സ്വന്തം ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതാണ്.- എന്ന് അനുപ് ബിജു എന്നയാളും വ്യക്തമാക്കുന്നു.

ദയയുടെ പുറത്താണ് ദിലീപിന് ഇത്തരം സൌകര്യങ്ങള്‍ ചെയ്തുകൊടുത്തതെന്ന് ആർ ശ്രീലേഖ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ദിലീപ് വിചാരണത്തടവുകാരനാണ്. വീട്ടിൽ‍നിന്നു ഭക്ഷണം കൊണ്ടുകൊടുക്കുന്നതിൽ തെറ്റില്ല എന്ന തീരുമാനമെടുത്തത് അതിനലാണ്. ദിലീപിനെ സഹായിച്ചുവെന്ന പേരിൽ പിന്നീട് ഒരുപാട് അപവാദം കേട്ടുവെന്നും ശ്രീലേഖ വ്യക്തമാക്കിയിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top