കഴിഞ്ഞ ദിവസമാണ് മലയാളികളുടെ പ്രിയപ്പെട്ട താരം ദുല്‍ഖര്‍ സല്മാന് പിടികിട്ടാപ്പുളളി സുകുമാരക്കുറുപ്പായി എത്തിയ ചിത്രം കുറുപ്പ് തിയേറ്ററുകളില്‍ എത്തിയത്. യുഎഇയില്‍ ബൂര്‍ജ് ഖലീഫയിലെ കുറുപ്പിന്റെ പ്രചാരണ പരിപാടികള്‍ക്കായി ദുല്‍ഖറും കുടുംബവും എത്തിയ ദൃശ്യങ്ങളും ശ്രദ്ധേയമായിരുന്നു.
ബുര്‍ജ് ഖലീഫയില്‍ കുറുപ്പിന്റെ ട്രെയ്ലര് പ്രദര്‍ശിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ബുര്‍ജ് ഖലീഫയിലെ പ്രചാരണ പരിപാടികള്‍ക്കായി ദുല്‍ഖര്‍ യുഎഇയില്‍ നേരിട്ടെത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. കുടുംബസമേതമാണ് ദുല്‍ഖര്‍ യുഎഇയിലെത്തിയത്.
യുഎഇയിലേക്ക് എത്തിയ ദിവസവും ബുര്‍ജ് ഖലീഫയില്‍ കുറുപ്പിന്റെ ട്രെയ്ലര് പ്രദര്‍ശിപ്പിച്ച ദിവസവും ദുല്‍ഖര്‍ ധരിച്ച ടീ ഷര്‍ട്ട് പോലും ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ ടീ ഷര്‍ട്ടുകളുടെ വിലയാണ് ഇപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്.
ബുര്‍ജ് ഖലീഫയില്‍ കുറുപ്പ് ട്രെയ്ലര് കാണാന്‍ കുടുംബസമേതം എത്തിയപ്പോള്‍ ദുല്‍ഖര്‍ ധരിച്ച ടീ ഷര്‍ട്ടിന് രണ്ടര ലക്ഷത്തേക്കാള്‍ വിലയുണ്ട്. വാലന്റെനിനോ റിവേഴ്സബിള്‍ പാഡഡ് ജാക്കറ്റ് ആണ് ദുല്‍ഖര്‍ അന്നേ ദിവസം ധരിച്ചത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തിലുള്ള ജാക്കറ്റ് ആയിരുന്നു അത്. ഇതിന്റെ വില 2,64,731 രൂപയാണ്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...