Malayalam
ആ അക്കൗണ്ടുകള്‍ തന്റേതല്ല, അത് വ്യാജമാണ്; താന്‍ ക്ലബ് ഹൗസില്‍ ഇല്ലെന്ന് വ്യക്തമാക്കി ദുല്‍ഖര്‍ സല്മാന്
ആ അക്കൗണ്ടുകള്‍ തന്റേതല്ല, അത് വ്യാജമാണ്; താന്‍ ക്ലബ് ഹൗസില്‍ ഇല്ലെന്ന് വ്യക്തമാക്കി ദുല്‍ഖര്‍ സല്മാന്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുവാക്കള്‍ക്കിടയില്‍ തരംഗമായി കൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ക്ലബ്ഹൗസ്. സിനിമ താരങ്ങളും രാഷ്ട്രീയ നിരീക്ഷകരുമെല്ലാം ഈ ആപ്പില്‍ സജീവമാണ്. ഇപ്പോഴിതാ താന്‍ ക്ലബ്ഹൗസില്‍ ഇല്ലെന്നും തന്റെ പേരിലുള്ള അക്കൗണ്ടുകള്‍ വ്യജമാണെന്നും അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് ദുല്‍ഖര്‍ സല്മാന്. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ഞാന്‍ ക്ലബ്ഹൗസില്‍ ഇല്ല. ഈ അക്കൗണ്ടുകള്‍ എന്റേതല്ല. മാധ്യമങ്ങളിലൂടെ എന്റെ പേരില്‍ ആള്‍മാറാട്ടം നടത്തരും. ഇത് ഒട്ടും കൂള്‍ ആയ കാര്യമല്ല എന്നാണ് ദുല്‍ഖര്‍ സല്മാന് പറഞ്ഞത്. നേരത്തെ ഐഒഎസില്‍ മാത്രം ലഭിച്ചുകൊണ്ടിരുന്ന അപ്ലിക്കേഷന്‍ ആണ് ക്ലബ്ഹൗസ്.
മെയ് 21 മുതലാണ് ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡില്‍ ലഭ്യമായി തുടങ്ങിയത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ക്ലബ്ഹൗസ് യുവ തലമുറയുടെ ഇടയില്‍ തരംഗമായി കഴിഞ്ഞു. ഈ ആപ്പിലൂടെ സംസാരിക്കാന്‍ മാത്രമേ സാധിക്കുകയുള്ളു. ക്ലബ്ഹൗസ് ലൈവ് ആയി നമുക്ക് ചര്‍ച്ച വേദികള്‍ ഒരുക്കി തരുകയും ആ വീഥികളിലൂടെ വിഷയങ്ങളെക്കുറിച്ചും പരസ്പരം സംസാരിക്കുവാനും സാധിക്കും.
നിലവില്‍ നിരവധി ചിത്രങ്ങളാണ് ദുല്‍ഖറിന്റേതായി പല ഭാഷകളില്‍ ഒരുങ്ങുന്നത്. തെലുങ്ക് ചിത്രം ലെഫ്റ്റനന്റ് റാമിലാണ് നടന് ഇപ്പോള്‍ അഭിനയിക്കുന്നത്. നിലവില്‍ ലെഫ്റ്റനന്റ് റാമിന്റെ ചിത്രീകരണം കാശ്മീരില്‍ പുരോഗമിക്കുകയാണ്. ദുല്‍ഖര്‍ കാശ്മീരില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഇക്കാര്യം അറിയിച്ചിരുന്നു.
ഹാനു രാഘവപുഡിയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകന്. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിജയാന്തി മൂവീസും, സ്വപ്ന സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. 1960കളില്‍ ജമ്മുകാശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്.
