Connect with us

പ്രാർത്ഥനയ്ക്ക് ഫലം കണ്ടു !!!അമ്മമാർക്കായി അമ്പാടി തിരികെവരുന്നു ; ആവേശത്തോടെ അമ്മയറിയാതെ ആരാധകര്‍!!

Malayalam

പ്രാർത്ഥനയ്ക്ക് ഫലം കണ്ടു !!!അമ്മമാർക്കായി അമ്പാടി തിരികെവരുന്നു ; ആവേശത്തോടെ അമ്മയറിയാതെ ആരാധകര്‍!!

പ്രാർത്ഥനയ്ക്ക് ഫലം കണ്ടു !!!അമ്മമാർക്കായി അമ്പാടി തിരികെവരുന്നു ; ആവേശത്തോടെ അമ്മയറിയാതെ ആരാധകര്‍!!

കുടുംബപ്രേക്ഷകരുടെ ഇഷ്ട്ട വിനോദമാണ് ടെലിവിഷൻ സീരിയലുകൾ. എത്ര വലിച്ചുനീട്ടിയാലും ഒരു സീരിയൽ ഇഷ്ട്ടപ്പെട്ടുതുടങ്ങിയാൽ പിന്നെ ആ കഥാപാത്രങ്ങളെ എന്നും കാണാൻ വേണ്ടി കാത്തിരിക്കാറുണ്ട്. സീരിയൽ കഥാപാത്രങ്ങളെ ഏറ്റെടുക്കുന്ന അത്രയുമൊന്നും ഒരു സിനിമാ കഥാപാത്രങ്ങൾക്കും കിട്ടാറില്ല. പരമ്പരയിലെ കഥാപാത്രം എന്ന നിലയിൽ നിന്നും അവർ ഓരോ ടെലിവിഷൻ പ്രേക്ഷകരുടെയും ജീവിതത്തിലേക്ക് കടക്കും . അത്കൊണ്ട് തന്നെ സ്ഥിരമായി കണ്ട കഥാപാത്രത്തിന്റെ മുഖം മാറിയാൽ അത് പ്രേക്ഷകർക്ക് പൊതുവെ ഉൾകൊള്ളാൻ സാധിക്കാറില്ല.

അത്തരത്തിൽ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ഒരു സീരിയലാണ് അമ്മയറിയാതെ എന്ന ഏഷ്യാനെറ്റ് പരമ്പര.അമ്മയുടെ വാത്സല്യം രുചിക്കാതെ, അനാഥത്വത്തിന്റെ നീറ്റൽ അറിഞ്ഞ് വളർന്ന മകൾ.. ആ മകളുടെ കഥ പറയുന്ന പരമ്പരയാണ് ‘അമ്മയറിയാതെ’…വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ പരമ്പര ഏറ്റെടുത്തത്..

ജനപ്രീയ പരമ്പരയാണ് അമ്മയറിയാതെ മറ്റ് പരമ്പരകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് . സ്ഥിരം കണ്ണീര്‍നായികയെ അമ്മയറിയാതെയില്‍ കാണാന്‍ സാധിക്കില്ല. നായികയെ പോലെ തന്നെ നായകനും തീര്‍ത്തും വ്യത്യസ്തനാണ്. അലീന ടീച്ചറുടെ ലക്ഷ്യത്തിന് സര്‍വ്വ പിന്തുണയുമായി എത്തുന്ന അമ്പാടിയായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത് നിഖില്‍ നായരായിരുന്നു. എന്നാല്‍ ഈയ്യടുത്ത് പ്രേക്ഷകരെ ആകെ നിരാശയിലാക്കി നിഖില്‍ പരമ്പരയില്‍ നിന്നും പിന്മാറുകയായിരുന്നു.

അമ്പാടി നിഖില്‍ അല്ലെന്ന് അറിഞ്ഞത് മുതല്‍ പ്രേക്ഷകര്‍ ഏറെ നിരാശയിലായിരുന്നു. തങ്ങളുടെ അമ്പാടിയായി എത്തിയ പകരക്കാരനെ അംഗീകരിക്കാന്‍ പോലും പലർക്കും മടിയായിരുന്നു . അത്രമേലായിരുന്നു നിഖില്‍ പ്രേക്ഷകര്‍ക്കിടയില്‍ നേടിയ സ്വീകാര്യത. സോഷ്യല്‍ മീഡിയയിലും പരമ്പരയുടെ യൂട്യൂബ് വീഡിയോകളിലുമെല്ലാം പ്രേക്ഷകര്‍ ഇതേക്കുറിച്ചായിരുന്നു ചര്‍ച്ച ചെയ്തിരുന്നത്. നിഖിലിനെ തിരിക കൊണ്ടുവരാന്‍ ആരാധകര്‍ ക്യാംപയിൻ വരെ ആരംഭിച്ചിരുന്നു.

മറ്റ് നായകന്മാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണെന്നതാണ് അമ്പാടിയെ ജനങ്ങള്‍ ഏറ്റെടുക്കാന്‍ കാരണം. അമ്പാടിയും അലീനയും തമ്മിലുള്ള കെമിസ്ട്രിയും പരമ്പരയെ ഹിറ്റ് ആക്കി മാറ്റുന്നതില്‍ നിര്‍ണായകമായിരുന്നു.

അതുകൊണ്ട് തന്നെയാണ് പരമ്പരയില്‍ നിന്നും നിഖില്‍ മാറി മറ്റൊരു താരം അമ്പാടിയാകുന്നുവെന്ന് അറിഞ്ഞതും പ്രേക്ഷകരില്‍ പലര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയത് . ആ നിരാശകള്‍ക്ക് അവസാനമാവുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതെ…. അമ്പാടിയായി നിഖില്‍ തിരിച്ചെത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചിത്രീകരണം നടക്കുന്നില്ല. അടുത്ത മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും അപ്പോള്‍ അമ്പാടിയായി എത്തുക നിഖില്‍ തന്നെയായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഈ വിവരം പുറത്ത് വന്നതോടെ പരമ്പരയുടെ ആരാധകരും ആവേശത്തിലാണ്. തങ്ങളുടെ മനസില്‍ പതിഞ്ഞു പോയ അമ്പാടിയുടെ മുഖം നിഖിലിന്റേതാണെന്നും അതിനാല്‍ നിഖില്‍ തിരികെ എത്തുമ്പോള്‍ ഒരുപാട് സന്തോഷമുണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്.

നിഖിലിന് പകരം അമ്പാടിയായി എത്തിയത് വിഷ്ണു ഉണ്ണികൃഷ്ണനായിരുന്നു. പരമ്പരയുടെ 235-ാം എപ്പിസോഡിലായിരുന്നു വിഷ്ണു അമ്പാടിയായി എത്തിയത്.

വിഷ്ണുവിന്റെ പ്രകടനത്തെ കുറിച്ച് ആര്‍ക്കും എതിര്‍പ്പൊന്നുമില്ലെങ്കിലും വിഷ്ണുവിനെ തങ്ങളുടെ മനസിലുള്ള അമ്പാടിയായി സങ്കല്‍പ്പിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. എന്തിന് ഏറെ പറയുന്നു, നിഖില്‍ ഇല്ലെങ്കില്‍ പരമ്പര അവസാനിപ്പിക്കുന്നതാണ് നല്ലത് എന്ന് വരെ ചിലര്‍ പറഞ്ഞിരുന്നു.

about ammayariyathe

More in Malayalam

Trending

Recent

To Top