കൂടെ അഭിനയിച്ചവരില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായികയെക്കുറിച്ച് പറഞ്ഞ് ദുല്‍ഖര്‍ സല്മാന്; ഒരുമിച്ചുള്ള സീനുകള്‍ അത്രയും മനോഹരമാക്കാന്‍ കഴിഞ്ഞത് അവര്‍ അത്രയും കഴിവുള്ള അഭിനേത്രിയായതുകൊണ്ട്
കൂടെ അഭിനയിച്ചവരില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായികയെക്കുറിച്ച് പറഞ്ഞ് ദുല്‍ഖര്‍ സല്മാന്; ഒരുമിച്ചുള്ള സീനുകള്‍ അത്രയും മനോഹരമാക്കാന്‍ കഴിഞ്ഞത് അവര്‍ അത്രയും കഴിവുള്ള അഭിനേത്രിയായതുകൊണ്ട്
കൂടെ അഭിനയിച്ചവരില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായികയെക്കുറിച്ച് പറഞ്ഞ് ദുല്‍ഖര്‍ സല്മാന്; ഒരുമിച്ചുള്ള സീനുകള്‍ അത്രയും മനോഹരമാക്കാന്‍ കഴിഞ്ഞത് അവര്‍ അത്രയും കഴിവുള്ള അഭിനേത്രിയായതുകൊണ്ട്
വ്യത്യസ്ഥമാര്‍ന്ന കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ദുല്‍ഖര്‍ സല്മാന്. ആരാധകര്‍ സ്നേഹത്തോടെ കുഞ്ഞിക്ക എന്നാണ് വിളിക്കുന്നത്. തന്റേതായ കഴിവു കൊണ്ടു നിരവധി ചിത്രങ്ങളും ഒപ്പം നിരവധി ആരാധകരെയും സ്വന്തമാക്കാന്‍ ദുല്‍ഖറിനായി. ഇപ്പോഴിതാ കൂടെ അഭിനയിച്ചവരില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായികയെക്കുറിച്ച് പറയുകയാണ് ദുല്‍ഖര്‍ സല്മാന്.
‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ എന്ന ചിത്രത്തില്‍ തന്റെ നായികയായി എത്തിയ സുര്‍ജ ബാല ഹിജാമാണ് ഏറെ പ്രിയപ്പെട്ട നായികയെന്ന് ദുല്‍ഖര്‍ പറയുന്നു. വ്യക്തിപരമായി തനിക്ക് ഒരുപാട് ഇഷ്ടമുള്ളതും ഏറെ ആസ്വദിച്ച് ചെയ്തതുമായ ചിത്രമായിരുന്നു നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയെന്നും ദുല്‍ഖര്‍ പറഞ്ഞു.
2013ല്‍ സമീര്‍ താഹിര്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. കാസിം, അസീ എന്നീ കഥാപാത്രങ്ങളെയാണ് ദുല്‍ഖറും സുര്‍ജയും അവതരിപ്പിച്ചിരുന്നത്. മണിപ്പൂരി സിനിമകളിലെ പ്രശസ്തയായ നടിയാണ് സുര്‍ജ. ചിത്രത്തില്‍ ഒരുമിച്ചുള്ള സീനുകള്‍ അത്രയും മനോഹരമാക്കാന്‍ കഴിഞ്ഞത് അവര്‍ അത്രയും കഴിവുള്ള അഭിനേത്രിയായതുകൊണ്ടാണെന്നും ദുല്‍ഖര്‍ പറഞ്ഞു.
വാണിജ്യപരമായി ചിത്രം വിജയിച്ചിരുന്നില്ലെങ്കിലും ചിത്രത്തിലെ പാട്ടുകള്‍ ശ്രദ്ധ നേടിയിരുന്നു. റെക്സ് വിജയനാണ് ചിത്രത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കിയിരുന്നത്. ഗിരീഷ് ഗംഗാധരന് ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചു. ഹാഷിര്‍ മുഹമ്മദ് തിരക്കഥ എഴുതിയ ചിത്രത്തില്‍ ദുല്‍ഖര്‍, സണ്ണി വെയ്ന്‍, സുര്‍ജ ബാല ഹിജാം, ഷോണ്‍ റോമി, ഇന സാഹ, അഭിജ, ഷെയ്ന് നിഗം, ജോയ് മാത്യൂ, ധൃതിമാന്‍ ചാറ്റര്‍ജി, വനിത കൃഷ്ണചന്ദ്രന്, അനിഖ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി.
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...